Month: October 2025

കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ അറസ്റ്റില്‍

കുമ്പള: കാസര്‍കോട് കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശിയായ അനില്‍കുമാറാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. കുമ്പള പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. വര്‍ഷങ്ങളായി രഞ്ജിതയുടെ…

10 ലക്ഷത്തിന്റെ MDMA ചെരിപ്പിനുള്ളിൽ യുവാവും യുവതിയും പിടിയിൽ കടത്തിയത് 193 ഗ്രാം

കോവളം: പത്തുലക്ഷം രൂപ വിലവരുന്ന 193 ഗ്രാം എംഡിഎംഎയുമായി കാറിൽ വരുകയായിരുന്ന സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും പിടികൂടി. ചെമ്പഴന്തി അങ്കണവാടി ലെയ്‌ൻ സാബു ഭവനിൽ സാബു(36), സുഹൃത്തും ശ്രീകാര്യം കരിയം കല്ലുവിള സൗമ്യാഭവനിൽ രമ്യ(36) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിന്തുടർന്ന്…

തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നായ കടിച്ചു നാടകത്തിൻ്റെ ഭാഗമെന്ന് കരുതി കാണികൾ

കണ്ണൂർ: കണ്ടക്കൈയിൽ തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നായ കടിച്ചു. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച പേക്കാലം എന്ന ഏകപാത്രനാടകാവതരണത്തനിടെയാണ് സംഭവം. ഏകപാത്ര നാടകം അവതരിപ്പിക്കുന്നതിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവർത്തകൻ കണ്ടക്കൈയിലെ പി.…

വിരാടും രോഹിത്തും ഉറപ്പില്ല ഗില്ലിനെ നായകനാക്കിയത് നല്ല തീരുമാനം പിന്തുണയുമായി ABD

ഓസ്‌ട്രേലിയക്കുള്ള പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി ശുഭ്മാൻ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. 2027 ലോകകപ്പ് മുന്നിൽ കണ്ടാണ് രോഹിത്തിനെ ഇന്ത്യ ക്യാപ്റ്റമൻ സ്ഥാനത്ത്…

24 വർഷങ്ങൾക്ക് ശേഷവും ‘രാവണപ്രഭു’ പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും,…

ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ ട്രംപിൻ്റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ആക്രമണം 24 പേർ കൊല്ലപ്പെട്ടു

കെയ്റോ: ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ…

ലാൽ സലാം എന്ന് പേരിട്ടത് അതിബുദ്ധി കേന്ദ്ര സർക്കാരും ഇതുതന്നെയാണ് ചെയ്യുന്നത് വിമർശനവുമായി ജയന്‍ ചേർത്തല

ആലപ്പുഴ: ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച ‘മലയാളം വാനോളം ലാൽ സലാം’ പരിപാടിക്കെതിരെ വിമർശനവുമായി നടൻ ജയൻ ചേർത്തല. ‘ലാൽസലാം’ എന്ന് പേരിട്ടതിന് പിന്നില്‍ ആ പാർട്ടിയുടെ തത്ത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധിയാണെന്നാണ് വിമർശനം. കേരളത്തിലെ…

ഹമാസിന്റെ നാശം സംഭവിച്ചിരിക്കും ഏത് വഴിയിലൂടെയായാലും ബഞ്ചമിന്‍ നെതന്യാഹു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിനോട് ഹമാസ് അടുക്കുന്നതിനിടയില്‍ പ്രകോപനപരമായ പ്രസ്താവനകളുമായി വീണ്ടും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ ഏത് വിധേനയും നിരായുധീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന സൂചനയും നെതന്യാഹു നല്‍കി. ഗാസയില്‍ ഇസ്രയേല്‍…

സഞ്ജുവിനോട് ചെയ്തത് അന്യായം, കാരണങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു ക്രിസ് ശ്രീകാന്ത്

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിലും ടി – 20ക്കുമുള്ള വ്യത്യസ്ത ടീമിനെയാണ് തെരഞ്ഞെടുത്തത്. ടീം പ്രഖ്യാപനം വന്നപ്പോള്‍ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍ ഏകദിനത്തില്‍ ഒരിക്കല്‍ കൂടി തഴയപ്പെട്ടു. ഇപ്പോള്‍ ഇതിനെ കുറിച്ച്…

ബന്ദികളെ വിട്ടയക്കാന്‍ സമ്മതിച്ച് ഹമാസ് ഇസ്രയേല്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ്

വാഷിങ്ടണ്‍: രണ്ടുവര്‍ഷം പിന്നിടുന്ന ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്. പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ശാശ്വതമായ ഒരു…