Month: October 2025

സഞ്ജു ഇല്ല ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ ഗില്‍ നയിക്കും കോലിയും രോഹിത്തും ടീമില്‍

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിന് ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. രോഹിത്തിനൊപ്പം വിരാട് കോലി ടീമിനൊപ്പം തുടരും. ശ്രേയസ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.…

സമാധാന നീക്കത്തിൽ ഹമാസ് വഴങ്ങി സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങൾക്ക് ശക്തമായ പിന്തുണയെന്നും മോദി

ദില്ലി: ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാൾട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ ഇരുപതിന സമാധാന നിര്‍ദേശങ്ങളിലെ പ്രധാന ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് നിർണ്ണായക പുരോഗതി…

രോഹിത്തിന് നായകസ്ഥാനമില്ല ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഗില്‍ നയിക്കും കോലിയും ടീമില്‍ തുടരും

മുംബൈ: രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കും. ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക്…

മൈമിൽ പലസ്തീൻ ഐക്യദാർഢ്യം കാസർഗോഡ് സ്‌കൂൾ കലോത്സവം നിർത്തിവയ്പ്പിച്ച് അധ്യാപകർ

കാസർഗോഡ്: കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി മൈം അവതരിപ്പിച്ചതിനെ തുടർന്ന് അധ്യാപകർ സ്കൂൾ കലോത്സവം നിർത്തിവയ്പ്പിച്ചു. കുമ്പള ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് അധ്യാപകരുടെ നേതൃത്വത്തിൽ നിർത്തിവച്ചത്. വേദി ഒന്നിൽ ആയിരുന്നു മൈം മത്സരം നടന്നത്. പലസ്തീൻ ഐക്യദാർഢ്യമായിരുന്നു മൈമിൻ്റെ പ്രമേയം. അവിടുത്തെ…

കോടിപതി കൊച്ചിയിൽ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ്

തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിലൂടെ 25 കോടി ലഭിച്ചത് നെട്ടൂർ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനെന്ന് റിപ്പോർട്ട്. പാലക്കാട് ഓഫീസിൽ നിന്ന് എടുത്ത ടിക്കറ്റ് എറണാകുളം വൈറ്റിലയിലാണ് വിറ്റത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ്…

ആർപ്പോ..ഇ‌ർറോ.. മൂവാറ്റുപുഴയാറിൽ ആവേശത്തുഴ പിറവം വള്ളംകളി മത്സരം ഇന്ന്

പിറവം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. റിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്…

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയത് ചികിത്സാ പിഴവ് പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കളുടെ പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര…

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹ നിശ്ചയം കഴിഞ്ഞു

നടൻ വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വിവാഹ നിശ്ചയം നടത്തിയതായിതെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹം 2026 ഫെബ്രുവരിയിൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇരുവരുംപ്രണയത്തിലാണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല. ഒന്നിച്ച്…

ഇന്ത്യയുടെ ട്രോഫിയുമായി കടന്ന നഖ്‍വിക്ക് സ്വർണ മെഡൽ നൽകി ആദരിക്കും ധീരമായ നിലപാടെന്ന് വിശദീകരണം

ലഹോർ∙ ഏഷ്യാകപ്പിലെ ട്രോഫി വിവാദങ്ങൾ തുടരുന്നതിനിടെ, ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ തലവനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയെ ആദരിക്കാൻ തീരുമാനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ കൂടിയായ നഖ്‍വിക്ക് ‘ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ്’ ഗോൾഡ് മെഡലാണ് സമ്മാനിക്കുക. ഏഷ്യാകപ്പ്…

അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടു 120 കിലോമീറ്റർ വരെ വേഗം

അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ശ്രീലങ്ക നിർദേശിച്ച ശക്തി എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ഇനിയുള്ള മൂന്ന് മാസക്കാലം ചുഴലിക്കാറ്റും ഇടിയും മിന്നലുമായിരിക്കും. ഒഡിഷയ്ക്ക് മുകളിലെ അതി തീവ്ര ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി കുറഞ്ഞു. നിലവിൽ ഞായറാഴ്ച…