Month: November 2025

റാഞ്ചിയിൽ പ്രോട്ടിയാസ് പോരാടി വീണു ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 17 റൺസ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ…

രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടെ എല്ലാവരും കുറ്റപ്പെടുത്തുന്നു, അത് ശരിയല്ല പ്രതികരണവുമായി ദീപാ രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ദീപാ രാഹുല്‍ ഈശ്വര്‍. രാഹുല്‍ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത പറഞ്ഞ കള്ളങ്ങളാണ് വെളിപ്പെടുത്തിയതെന്നും ദീപാ രാഹുല്‍ ഈശ്വർ പറഞ്ഞു. ‘സ്ത്രീകള്‍ എന്ത് ചെയ്താലും സമൂഹം ഇര എന്നാണ് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ…

ചരിത്രം കുറിച്ച് രോഹിത് ശർമ ഏകദിന ക്രിക്കറ്റിലെ സിക്സർ നേട്ടത്തിൽ ഒന്നാമൻ

​ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം രോഹിത് ശർമ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരങ്ങളിൽ രണ്ടാമതെത്തിയിരിക്കുകയാണ് രോഹിത്. കരിയറിലെ 277-ാം ഏകദിന മത്സരം കളിച്ച രോഹിത് ശർമ 352 സിക്സറുകൾ നേടി. 398 ഏകദിനങ്ങളിൽ…

വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയ്യാർ വിരാട് കോഹ്‍ലി സമ്മതം അറിയിച്ചതായി റിപ്പോർട്ട്

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ തയ്യാറായി സൂപ്പർതാരം വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റിൽ തുടരാൻ ആ​ഗ്രഹിക്കുന്നതിനാൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ കോഹ്‍ലി ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്. 2027 ഏകദിന ലോകകപ്പ് കളിക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ്…

ആദ്യം കോഹ്‌ലി, പിന്നാലെ രോഹിത്തും ഫിഫ്റ്റിയില്‍ റാഞ്ചിയില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ്ങിനെത്തിയ ആതിഥേയര്‍ക്ക് തുടക്കം താനെ വിക്കറ്റ് നഷ്ടമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ യശസ്വി ജെസിസ്വാള്‍ മടങ്ങി. നന്ദ്രെ ബര്‍ഗറിന് വിക്കറ്റ് നല്‍കിയാണ് ജെയ്സ്വാള്‍ തിരികെ നടന്നത്. 16…

സഞ്ജുവിന്റെ വെടിക്കെട്ട് തുടക്കം രക്ഷയായി ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് വിജയം. ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റുകൾക്കാണ് സഞ്ജു സാംസണും സംഘവും വിജയം സ്വന്തമാക്കിയത്. ഛത്തീസ്ഗഢ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം…

കോണ്‍ഗ്രസിന്റെ മുഖമായി തന്നെ തുടരാനാണോ ആഗ്രഹമെന്ന് ചോദ്യം രാഷ്ട്രീയക്കാരനായി തുടരാനാണ് താല്‍പര്യമെന്ന് എംപി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ചിലര്‍ രാജിവെക്കും, ചിലര്‍ തുടരുമെന്ന് ശശി തരൂര്‍ പറഞ്ഞു. അത് അവരുടെ മനഃസാക്ഷിയുടെ വിഷയമാണ്. കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം…

കളമശേരിയിൽ അജ്ഞാത മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

എറണാകുളം: കളമശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സൂരജ് ലാമയുടേതാണ് മൃതദേഹം എന്ന് പ്രാഥമിക നിഗമനം. അഴുകിയ നിലയിലാണ് മൃതദേഹമുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. കുവൈറ്റില്‍ നിന്ന് നാടു കടത്തപ്പെട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയതിന്…

സൂപ്പര്‍ താരമില്ലാതെ ഇന്ത്യ റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് വിജയിച്ച ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയിലാണ് മത്സരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇലവനില്‍ ഇല്ല. ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: റയാൻ റിക്കൽടൺ,…

കേരള സീനിയര്‍ ടീമില്‍ വിഘ്‌നേഷ് പുത്തൂരിന് അരങ്ങേറ്റം ടീം ക്യാപ്പ് സമ്മാനിച്ച് ക്യാപ്റ്റന്‍ സഞ്ജു

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുവതാരം വിഘ്‌നേഷ് പുത്തൂരിന് ടീം ക്യാപ്പ് സമ്മാനിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരവും കേരള ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. ഛത്തീസ്​ഗഡിനെതിരായ മത്സരത്തിന് മുന്നോടിയായാണ് സഞ്ജു ടീം ക്യാപ്പ് നല്‍കിയത്. കേരള സീനിയര്‍ ടീമിന് വേണ്ടി…