കരൂര്‍ ദുരന്തത്തില്‍ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് നടൻ അജിത് കുമാർ. ജനക്കൂട്ടത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ദുരന്തത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് അജിത് പറഞ്ഞു. ജനകൂട്ടത്തെ ഉപയോഗിക്കുന്ന സമൂഹത്തിന്റെ പ്രവണത മാറണമെന്നും അജിത് വ്യക്തമാക്കി.ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാന്‍ ഇത് പറയുന്നത്.

പക്ഷേ കരൂര്‍ ദുരന്തത്തെ തുടർന്ന് തമിഴ്നാട്ടില്‍ പലതും നടക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.

മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ട്. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറിയിട്ടുണ്ട്, ആൾക്കൂട്ടങ്ങൾ അമിതമായി പ്രോത്സാഹിപ്പിക്കുന്ന സമൂഹമായി മാറിയിട്ടുണ്ട്.

ഈ രീതി അവസാനിക്കണം.താരങ്ങൾക്ക് ആരാധകരുടെ സ്നേഹം വേണം. സിനിമക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും രാത്രിയില്‍ ഷൂട്ട് ചെയ്യുന്നതും കുടുംബത്തില്‍ നിന്നും വേര്‍പെട്ടിരിക്കുന്നതുമെല്ലാം ജനങ്ങളുടെ സ്നേഹത്തിനായാണ്.

ജനകൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണം.സിനിമാ താരങ്ങൾ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. ക്രിക്കറ്റ് കാണാന്‍ പോകുന്ന ജനങ്ങളെ കണ്ടിട്ടില്ലേ. അവിടെ ഇതൊന്നും സംഭവിക്കുന്നില്ലല്ലോ. എന്തുകൊണ്ടാണ് തിയറ്ററുകളില്‍ മാത്രം ഇത് കാണുന്നത്.

സെലിബ്രിറ്റികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഇത് സിനിമാ മേഖലയെ ആകെ മോശം നിലയിലാക്കി കാണിക്കുന്നു.

ഇതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല’– അജിത്ത് പറഞ്ഞു.2025 സെപ്റ്റംബർ 27ന് ആണ് തമിഴ്നാട്ടിലെ കരൂരിൽ വിജയ്‌യുടെ തമിഴഗ വെട്രി കഴകം (ടിവികെ) നടത്തിയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *