ശ്രീഹരിക്കോട്ട: ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒ. 4,400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03യുടെ വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിൻ്റെ പ്രതിരോധ മേഖലയ്ക്ക് നിർണായകമാകുന്ന തരത്തിലുള്ള വിക്ഷേപണമാണ് ഐഎസ്ആർഒ നടത്തിയിരിക്കുന്നത്. ‘
ബാഹുബലി’ എന്ന വിളിപ്പേരും സിഎംഎസ്-03ക്ക് ഉണ്ട്.ഇന്ത്യൻ നാവിക സേനയുടെ ആശയവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ഇത്രയും രഹസ്വസ്വഭാവത്തോടെയുള്ള ഉപഗ്രഹ വിക്ഷേപണം ഇതാദ്യമായാണ് ഐഎസ്ആർഒ നടത്തുന്നത്. ശനിയാഴ്ച കൗണ്ട് ഡൗൺ ആരംഭിച്ചതിന് പിന്നാലെയാണ് ആ വിവരം ഇസ്രോ പുറത്തുവിട്ടത്. അത്രയും തന്ത്രപ്രധാനമായൊരു നീക്കമാണ് ഇതിനുപിന്നിൽ ഉണ്ടായിരുന്നത്.
