കോഴിക്കോട്: 2026 മാര്‍ച്ചില്‍ ലയണല്‍ മെസി കേരളത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍. രണ്ട് ദിവസം മുമ്പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നിരുന്നുവെന്നും നവംബറില്‍ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
ഡിസംബറില്‍ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മെസ്സിയും അര്‍ജന്റീന ടീമും പര്യടനം നടത്തുന്നുണ്ട്.അടുത്ത 15 ദിവസത്തോടെ നമ്മുടെ സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നല്ല രീതിയില്‍ അധ്വാനിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. എ.എഫ്.ഐയുടെ മെയില്‍ വന്നത് കായിക മന്ത്രിക്കാണ്. കൂടുതല്‍ ചര്‍ച്ച ചെയ്ത് നടപടിയുണ്ടാക്കുംഅര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി സ്റ്റേഡിയം നവീകരിക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിച്ചിരുന്നു.
എന്നാല്‍ ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവെയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ധാരണയായെന്നാണ് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്.
