മലയാളികളുടെ പ്രിയപ്പെട്ട ‘ചോക്ലേറ്റ് ഹീറോ’ കുഞ്ചാക്കോ ബോബൻ തന്റെ 49-ാം പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
പിറന്നാളിന്റെ സന്തോഷം ഇരട്ടിയാക്കിയത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം നേടിയ വിജയമാണെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു.എന്റെ ദിവസം മനോഹരമാക്കിയതിനും എനിക്ക് നൽകിയ സ്നേഹത്തിനും, ആശംസകൾക്കുംആശംസകൾക്കും പ്രാർഥനകൾക്കും എല്ലാവർക്കും നന്ദി.
എന്റെ കുടുംബം, സുഹൃത്തുക്കൾ, സിനിമാ ലോകം എന്റെ പേരിൽ നിരവധി ചാരിറ്റി പരിപാടികൾ നടത്തിയ എല്ലാവർക്കും എല്ലാ നല്ല മനസ്സുകൾക്കും ഉമ്മ. കൂടാതെ, നമ്മുടെ വനിതാ ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയത് എന്റെ പിറന്നാളിന് മധുരം കൂട്ടി.’’ കുഞ്ചാക്കോ ബോബൻ കുറിച്ചു.
