സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂർത്തിയായി. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.
