രാവിലെ 9 മണിക്ക് 11-ം വാർഡിലെ പൂപ്പള്ളികാവ് ക്ഷേത്രം മൈതാനത്ത് നിന്നും ആരംഭിച്ച് വിവിധ വാർഡുകളിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വൈകിട്ട് ഒന്നാം വാർഡിൽ ചെത്തി ഹാർബർ ജംഗ്ഷനിൽ കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎ യും ആയ എ എ ഷൂക്കൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാരാരിക്കുളം വടക്ക് പഞ്ചായത്തിൻറെ കെടുക്കാര്യസ്ഥതയ്ക്കും ഭരണപരാജയത്തിനും എതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കണിച്ചുകുളങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന പദയാത്ര കെപിസിസി സെക്രട്ടറി ശ്രീ ബി.ബൈജു ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ഇഗ്നേഷ്യസ് എ പി നയിച്ച പദയാത്രയ്ക്ക് വിവിധ വാർഡുകളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ എം പി രാജപ്പക്കുറുപ്പ്,പി വി റോയി, ചന്ദ്രൻ മുണ്ടും പറമ്പിൽ,പി സോമരാജ്, കിംഗ് കോങ്, പഞ്ചായത്ത് മെമ്പറമാരായ ശ്രീ അളപ്പന്തറ രവി, ശ്രീമതി എൻ ഷൈലജ, ഓമനക്കുട്ടിയമ്മ എന്നിവർ പ്രസംഗിച്ചു.
