വനിതാ ഏകദിന ലോകകപ്പ് നേടിയ ശേഷം മനസ്സുതുറന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മൂന്ന് തോല്‍വികള്‍ക്ക് ശേഷം കോച്ച് അമോല്‍ മജൂംദാറിന്‍റെ ശകാരം നിർണായകമായെന്ന് ഹർമൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ജയിക്കാവുന്ന മത്സരവും ഞങ്ങൾ തോറ്റു, ആ മത്സരത്തിനുഷേശം ഡ്രസ്സിംഗ് റൂമിലെത്തിയ ഞങ്ങളോട് കോച്ച് അമോല്‍ മജൂംദാര്‍ പറഞ്ഞത്, ഇതൊക്കെ ഒരുപാട് തവണ കണ്ടിട്ടുണ്ട്, വീണ്ടും വീണ്ടും ഒരേ പിഴവ് ആവര്‍ത്തിക്കാൻ നിങ്ങള്‍ക്ക് ആവില്ലെന്നായിരുന്നു.
അതേ സമയം ആതിഥേയരെന്ന നിലയിലും അല്ലാതെയും കിരീട ഫേവറൈറ്റുകളുടെ കൂട്ടത്തിലായിരുന്നു ഇന്ത്യ. അ ആദ്യ രണ്ട് കളിയും ജയിച്ച് ഇന്ത്യൻ വനിതകൾ ശരിയായ പാതയിലുമായിരുന്നു. എന്നാൽ പിന്നീട് ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസ്ട്രേലിയയോടും അവസാനം ഇംഗ്ലണ്ടിനോടും തുടര്‍ച്ചയായി തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ പോലും തുലാസിലായി.
ഒടുവില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് അവസാന സ്ഥാനക്കാരായാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. സെമിയിൽ ഓസീസിനെ തകർത്താണ് ടീമിന് ആത്‌മവിശ്വാസം പകർന്നതും ശേഷം കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയതും.
