ആലപ്പുഴ ∙ ബൈപാസിന്റെ 63-ാം നമ്പർ തൂണിന്റെ മുകളിൽ രണ്ട് ഗർഡറുകൾ ചേരുന്ന ഭാഗത്ത് ഉഗ്ര ശബ്ദം. ബൈപാസിലൂടെ വാഹനങ്ങൾ പോകുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഗർഡറുകൾ യോജിപ്പിച്ചു വച്ചിട്ടുള്ള ഭാഗത്ത് ഒരു വിടവ് കാണാം.
സ്വാഭാവികമായുള്ള ഈ വിടവിന്റെ ഒരു ഭാഗം വഴിയാണ് ശബ്ദം കേൾക്കുന്നത്. ശബ്ദം കേട്ട് ഭയന്നു വിറച്ചാണ് പരിസരവാസികൾ കഴിയുന്നത്. വിവരം അറിയാവുന്നവർ ബൈപാസിന്റെ താഴെത്തെ റോഡിലൂടെ പോകാനും മടിക്കുന്നു.ആലപ്പുഴ വെസ്റ്റ് വില്ലേജ് ഓഫിസിന്റെ പഴയ കെട്ടിടത്തിനു മുൻവശം റോഡിന്റെകിഴക്കുവശത്തെ തൂണിന്റെ മുകളിലാണ് ശബ്ദം.
പരിസരവാസികൾ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. മുകളിൽ കൂടി വാഹനങ്ങൾ പോകുമ്പോഴെല്ലാം ശബ്ദം കേൾക്കാം. രാത്രി നൂറുകണക്കിനു കണ്ടെയ്നറുകൾ പോകുമ്പോൾ ഉണ്ടാകുന്ന ഉഗ്ര ശബ്ദം കാരണം ഇവിടെ താമസിക്കുന്ന വീട്ടുകാർക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നു തൂണിന്റെ സമീപം കൈതവളപ്പിൽ വീട്ടിൽ കെ.എസ്.വിനോദ് പറഞ്ഞു.
അതേസമയം ഭയപ്പെടുത്തുന്ന വിധം ശബ്ദം ഉണ്ടാകുന്നതിന്റെ കാരണം ചോദിച്ചറിയാൻ ദേശീയപാതഉണ്ടാകുന്നതിന്റെ കാരണം ചോദിച്ചറിയാൻ ദേശീയപാത അതോറിറ്റി എൻജിനീയറിങ് വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും വിശദീകരണം നൽകാൻ തയാറായില്ല.
