ഇന്ത്യയുടെ വനിതാ ഓൾറൗണ്ടർ ഷഫാലി വർമയെ വാനോളം പുകഴ്ത്തി പ്രതിക റാവൽ. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്. ലോകകപ്പ് റിസർവ് ടീമിൽ പോലും ഇടംലഭിക്കാതിരുന്ന ഷഫാലി, പ്രതിക റാവലിന് പരിക്കേറ്റ് പുറത്തായതിനെ തുടർന്ന് സെമിയിലാണ് ടീമിലെത്തുന്നത്.

ഫൈനലിൽ 87 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയ ഷഫാലിയായിരുന്നു മത്സരത്തിലെ താരമായതും.സെമിഫൈനലിൽ നേരിട്ടെത്തിയ സമ്മർദ്ദം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഷഫാലിക്ക് സാധിച്ചെന്നാണ് പ്രതിക പറയുന്നത്.

“അത്ര സമ്മർദ്ദത്തിൽ സെമിഫൈനലിൽ കളിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ ഷഫാലി അത് മനോഹരമായി കൈകാര്യം ചെയ്തു. ഫൈനലിൽ അവൾ എത്ര നന്നായി കളിച്ചെന്ന് നമുക്കറിയാം.”

Leave a Reply

Your email address will not be published. Required fields are marked *