സംസ്ഥാന ചലച്ചിത്ര പുരസ്കാര തിളക്കത്തിന് പിന്നാലെ രാജ്യാന്തര വേദിയിലും അംഗീകാരം നേടാന്‍ ‘ഭ്രമയുഗം’. ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.
അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.ഈ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഇതോടൊപ്പം ഭ്രമയുഗത്തിന് സ്വന്തമാണ്.
നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഭ്രമയുഗം ടീമിന്റെ ഒരു വമ്പൻ അപ്ഡേറ്റ് ഇന്ന് രാത്രി എത്തുമെന്ന് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
പിന്നാലെ സംവിധായകൻ രാഹുല്‍ സദാശിവം അതിന് മറുപടിയുമായി എത്തി. ഇത് ചതിയാണെന്നും രാത്രി 10:30ന് പുറത്തുവിടാൻ ഇരുന്ന കാര്യമല്ലേ സർ എന്നും പറഞ്ഞു. തനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ലഭിച്ചില്ലെന്നാണ് നിർമാതാവ് ചക്രവർത്തി പറഞ്ഞത്.
