മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്കെത്തി പിന്നീട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളവും കടന്ന് തമിഴും തെലുങ്കും കീഴടക്കിയ ദുല്‍ഖര്‍ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.
മമ്മൂട്ടി തന്നെക്കുറിച്ച് ഓരോ അവാര്‍ഡ് ഫങ്ഷനുകളിലും സംസാരിക്കുന്നതിന്റെ വീഡിയോ കാണാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.തന്നെക്കുറിച്ച് ചോദിക്കുന്നവരോട് തമാശ രൂപത്തില്‍ മറുപടി പറയുന്നതെല്ലാം താന്‍ കണ്ട് ചിരിക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.
വീട്ടിലും ചില സമയത്ത് മമ്മൂട്ടി ഇതുപോലെ തന്നെയാണെന്നും ഇടക്കൊക്കെയേ കാണാറുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ കാന്തായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട്സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.എന്റെ സിനിമകള്‍ കണ്ടിട്ട് നന്നായി ചെയ്തിട്ടുണ്ട്, സൂപ്പറാണ് എന്നൊന്നും വാപ്പച്ചി പറയാറില്ല.
അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്. കാരണമെന്താണെന്ന് വെച്ചാല്‍ നമുക്ക് നേരത്തെ സക്‌സസ് ലഭിച്ചെന്ന് തിരിച്ചറിഞ്ഞാല്‍ പോകേണ്ട പാത മറന്നുപോകും. ഞാന്‍ കാരണമാണ് സിനിമ ഓടിയതെന്ന ചിന്ത വന്നാല്‍ പിന്നീടങ്ങോട്ട് നല്ല കഥകള്‍ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാകും’ ദുല്‍ഖര്‍ പറയുന്നു.
