ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി പിടിയില്‍. ഡോ. റയീസ് അഹ്‌മദ് ഭട്ടാണ് അറസ്റ്റിലായത്. പത്താന്‍കോട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സര്‍ജനായ റയീസ് ഭട്ട് ‘വൈറ്റ് കോളര്‍’ സംഘത്തിലെ പ്രധാനപ്പെട്ട അംഗമാണെന്നാണ് വിവരം.
ഡോ. റയീസിനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ദല്‍ഹിയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദും സംഘവും ഇ-മെയില്‍ മുഖേന ആശയവിനിമയം നടത്തിയതായും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഒരേ ഇ-മെയിലും പാസ്‌വേര്‍ഡുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സന്ദേശം ഡ്രാഫ്റ്റ് ചെയ്തും ശേഷം ഡിലീറ്റ് ചെയ്തുമാണ് സംഘം വിവരം കൈമാറിയിരുന്നതെന്നാണ് കണ്ടെത്തല്‍.
റയീസിന്റെ അറസ്റ്റിന് പിന്നാലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത് ഡൽഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
