ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം ഈ മാസം തന്നെയുണ്ടാകുമെന്ന് സൂചന. കരാർ സംബന്ധിച്ച് ഇന്ത്യയുടെയും യുഎസിന്റെയും പ്രതിനിധികൾ തമ്മിലെ ചർച്ചകൾ പൂർത്തിയായി. കരാറിനായുള്ള ഇന്ത്യയുടെ ആവശ്യങ്ങളടങ്ങിയ പ്രൊപ്പോസൽ യുഎസിന് സമർപ്പിച്ചു. ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്നാണ് ഇന്ത്യയുടെ നിലപാട്.

മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് യുഎസ് പൊതുവേ ചുമത്തിയ 19-20 ശതമാനം താരിഫിനേക്കാൾ കുറവായിരിക്കും ഇന്ത്യയ്ക്ക് ചുമത്തുക. യൂറോപ്യൻ യൂണിയനുമേലുള്ള 15 ശതമാനത്തേക്കാൾ കുറഞ്ഞ താരിഫ് മതിയെന്നാണ് ഇന്ത്യയുടെ ആവശ്യം.

12 ശതമാനത്തിനായാണ് ഇന്ത്യ വാദിക്കുന്നതും. നിലവിൽ 50% തീരുവയാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ചുമത്തുന്നത്. ഇതിൽ 25% റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരില‍ുള്ള ‘പിഴച്ചുങ്ക’മാണ്.ഏറ്റവും മികച്ച ഡീൽ

റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തുകയോ നിശ്ചിത പരിധിയിലേക്ക് വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ ഇന്ത്യയ്ക്കുമേലുള്ള തീരുവയും കുറയ്ക്കുമെന്ന് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ഏറ്റവും മികച്ച ഡീൽ ആണ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതേസമയം, യുഎസിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി ട്രംപ് ഭരണകൂടം കഴിഞ്ഞദിവസം ഒട്ടേറെ കാർഷിക ഉൽപന്നങ്ങളുടെ തീരുവ വെട്ടിച്ചുറച്ചിരുന്നു.

കാപ്പി, തേയില, പഴവർഗങ്ങൾഅതേസമയം, യുഎസിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി ട്രംപ് ഭരണകൂടം കഴിഞ്ഞദിവസം ഒട്ടേറെ കാർഷിക ഉൽപന്നങ്ങളുടെ തീരുവ വെട്ടിച്ചുറച്ചിരുന്നു.

കാപ്പി, തേയില, പഴവർഗങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ, തക്കാളി, ബീഫ്, കൊക്കോ, വാഴപ്പഴം തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങളുടെ തീരുവയാണ് കുറച്ചത്.

യുഎസ് ഇറക്കുമതി ചെയ്യുന്ന 5,060 കോടി ഡോളർ മതിക്കുന്ന ഉൽപന്നങ്ങൾക്കാണ് ഇളവ് ബാധകം. ഇതിൽ പക്ഷേ, ഇന്ത്യയുടെ പങ്ക് 54.8 കോടി ഡോളർ മാത്രമായതിനാൽ കാര്യമായ നേട്ടമില്ല.

Leave a Reply

Your email address will not be published. Required fields are marked *