രാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി. തന്റെ സിനിമകൾക്ക് അർഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടിരാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി.

തന്റെ സിനിമകൾക്ക് അർഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം.

‘‘1998ൽ, 97ലെ ‘കളിയാട്ടം’ സിനിമയിലെ പ്രകടനത്തിനാണ് ദേശീയ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തുന്നത്. പിന്നീട് 2000ൽ നിർമാണനിർമാണ പ്രവർത്തനത്തിന് ‘ജലമർമരം’ എന്ന സിനിമയ്ക്ക് നിർമാതാവിന്റെ പുരസ്കാരം സ്വീകരിക്കാനും എത്തുകയുണ്ടായി.

അന്ന് രാധികയായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ മാധവിനെ ജന്മം നൽകി കിടക്കുന്ന ദിവസങ്ങളായതുകൊണ്ട് വരാൻ സാധിച്ചില്ല. വിർച്വൽ ആയാണ് രാധിക ആ അവാർഡ് സ്വീകരിച്ചതെങ്കിലും അതെന്റെ ഹൃദയത്തിലേക്കായിരുന്നു.അത് കഴിഞ്ഞ് ഒരുപക്ഷേ എന്റെ പ്രൊഫൈൽ നോക്കിയാൽ എന്ത് ഫാക്ടർ ആണ് പ്രശ്നമായതെന്ന് അറിയില്ല.

പക്ഷേ ഉറപ്പ് ഒരുകാര്യത്തിലുണ്ട്. എന്റെ രാഷ്ട്രീയം വലിയ പ്രശ്നമായിരുന്നു, അതുകൊണ്ട് തന്നെ 2014ൽ മാർച്ച് അഞ്ചിന് ‘അപ്പോത്തിക്കിരി’യുടെ സെറ്റിൽ നിന്നും ഷൂട്ടിങ് നിർത്തിവച്ച് നരേന്ദ്രമോദിജിയെ കാണാൻ അദ്ദേഹത്തിന്റെ പടയോടൊപ്പം കൊയമ്പത്തൂരിൽ നിന്നും ഫ്ലൈറ്റ് കയറി അഹമ്മദാബാദിനു പോയി. അതിനു ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഘാതങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.

അതുകൊണ്ട് ‘അപ്പോത്തിക്കിരി’ എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് അത് ഇങ്ങോട്ട് വന്നിട്ടില്ല. ‘പാപ്പൻ’, നമുക്ക് ഇന്ന് അവാർഡ് നൽകപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്ടറുകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാൽ അതിനെ ഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അതിൽ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. ഇനിയങ്ങോട്ട് വേണ്ട.

തന്നാൽ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല.പാപ്പൻ, കാവൽ, വരനെ ആവശ്യമുണ്ട്. ഏറ്റവും പുതുതായി ഗരുഡൻ. പാവം ആ ബിജു മേനോന് ചിലപ്പോൾ അഭിനയത്തിനുളള അവാർഡ് കിട്ടിപ്പോയേനെ. എന്റെ രാഷ്ട്രീയം അതിനൊരു വിഘാതം സൃഷ്ടിച്ചു.

കേരളത്തിൽ നിന്നും അത് കടത്തി വിടാത്ത ജൂറിയിലെ രണ്ട് പേരെ എനിക്കറിയാം, റീജിയണൽ കമ്മിറ്റിയിലുള്ളത്. ഞാൻ എന്റെ പദവി ഉപയോഗിച്ചു കൊണ്ടല്ല, ഒരു നടനായി, നിർമാതാവ് ലിസ്റ്റിനും സംവിധായകൻ അരുൺ വർമയും അഭ്യർഥിച്ചു, മന്ത്രിയായിട്ടല്ല ഈ സിനിമയിലെ കലാകാരനായി ചോദിച്ചു കൂടേ എന്ന്.കലാകാരനായി ചോദിച്ചു കൂടേ എന്ന്.

ഐഎംബി സെക്രട്ടറിയോട് ഞാൻ അപക്ഷേിച്ചു, എന്തെങ്കിലും പോം വഴിയുണ്ടോ അതൊന്നു കേന്ദ്ര ജൂറിയെ കാണിക്കാൻ. ഒരാഴ്ചയ്ക്കുശേഷം മറുപടിയും കിട്ടി, നിങ്ങൾ യൂണിയൻ മിനിസ്റ്റർ ആയതുകൊണ്ടും ആ സിനിമയുടെ ഭാഗമായതുകൊണ്ടും ഈ അപേക്ഷ പരിഗണിക്കില്ല.

എന്റെ സർക്കാരിന്റെ നട്ടെല്ലിനെ ഞാൻ ബഹുമാനിക്കുന്നു, അതിലൊന്നും സങ്കടവുമില്ല.പക്ഷേ ഇതെല്ലാം ഒരുപക്ഷേ ഡൽഹിയിൽ വന്നു പുരസ്കാരം നേടാനുള്ള അവസരങ്ങളായിരുന്നു, ഇവിടെ ആ സിനിമകളുടെ പേര് മുഴങ്ങികേട്ടേനെ എന്നു പറയുന്ന ദുഃഖകരമായ നഷ്ടം വേദന തന്നെയാണ്.

ഇത് കലാകാര ഹൃദയം കൊണ്ട് പോസ്റ്റുമാർട്ടം നടത്തുന്ന എല്ലാ ജൂറി അംഗങ്ങളും ഓർത്താല്‍ നന്ന്. ഇവിടെ ഈ പുരസ്കാരം ഡൽഹിയിൽ വച്ച് സ്വീകരിക്കാനായത് വലിയ തലോടൽ തന്നെ.ഒരു പത്മ പുരസ്കാരത്തിന് വേണ്ടി ഇന്നു വരെ അപേക്ഷിച്ചിട്ടില്ല.

ആരൊക്കെ എത്ര തവണ അപേക്ഷിച്ചുവെന്നതും ആരെക്കൊണ്ടൊക്കെ റെക്കമന്റ് ചെയ്തുവെന്നതും വ്യക്തമായി എനിക്കറിയാം. െറക്കമെന്റ് ചെയ്തവരുടെ കൂട്ടത്തിൽ എന്റെ പേര് നിരവധി തവണ ഉണ്ടാകും. ഇന്നു വരെ ഞാൻ അപേക്ഷിച്ചിട്ടില്ല, ഇനി അപേക്ഷിക്കുകയുമില്ല.

എന്റേ പേരിനു മുമ്പിൽ വയ്ക്കാൻ പത്മ ഇല്ല, ഭരത് ഉണ്ട്. എന്നെ ചുവന്ന പട്ടിൽ പൊതിഞ്ഞു കൊണ്ടുവന്നു കിടത്തുമ്പോൾ ഗൺ സല്യൂട്ട് തന്ന് യാത്രയയപ്പ് നടത്താൻ ആ ഭരത് അവാർഡ് ധാരാളമാണ്. സ്വീകരിക്കില്ല, എന്നു ഞാൻ പറയുന്നില്ല. ഇന്നിത് വലിയതലോടൽ തന്നെയാണ്.’’

Leave a Reply

Your email address will not be published. Required fields are marked *