പൃഥ്വിരാജിനെ നായകനാക്കി മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടർ. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പൻ എന്ന കഥാപാത്രത്തിനും നടന്റെ പ്രകടനത്തിനും വലിയ തോതിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുകയാണ് സോജപ്പൻ. ഇപ്പോഴിതാ ഈ ട്രോളുകളിൽ പ്രതികരിക്കുകയാണ് പൃഥ്വിരാജ്.താനും സോജപ്പൻ ഫാൻ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേർക്കൂ എന്നാണ് പൃഥ്വി തമാശരൂപേണ പറഞ്ഞത്. ക്യൂ സ്റ്റുഡിയോ നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ സോജപ്പൻ്റെ ട്രോളിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. 2009 ൽ പുറത്തിറങ്ങിയ കലണ്ടറിലെ ഒരു ഗാനമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ‘പച്ചവെള്ളം ടച്ചിന് സോജപ്പൻ’ എന്ന ഗാനമാണ് ഇപ്പോൾ 4K യിൽ യൂട്യൂബിലൂടെ പുറത്തിറങ്ങിയത്. ഗാനത്തിലെ പൃഥ്വിരാജിന്റെ ഭാവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. ഇതിന് പിന്നാലെ സിനിമയുടെ 4K റീ റിലീസ് വേണമെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. നവ്യ നായർ, മുകേഷ്, സറീന വഹാബ്തുടങ്ങിയവരായിരുന്നു കലണ്ടറിലെ മറ്റു അഭിനേതാക്കൾ