ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ഫാസ്റ്റ് ബോളർ കഗിസോ റബാഡയ്ക്ക് രണ്ടാം ടെസ്റ്റും നഷ്ടമാവും.
നവംബർ 22 മുതൽ ഗുവാഹത്തിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പരമ്പര ആരംഭിക്കുന്നതിന് മുൻപ് വാരിയെല്ലിന് പരിക്കേറ്റതാണ് കഗിസോ റബാഡയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. പരിക്കുമൂലം കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ നിന്നും താരത്തിന് വിട്ടുനിൽക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിന് മുൻപും റബാഡ ആവശ്യമായ ഫിറ്റ്നസ്
