മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെ വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തി ഭാവി വരൻ പലാഷ് മുച്ചൽ. സംഗീത സംവിധായകനായ പലാഷ്, സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്. ‘

അവൾ യെസ് പറഞ്ഞു.സ്മൃതിയും പലാഷും വർഷങ്ങളായി പ്രണയത്തിലാണ്. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെ സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് മുച്ചൽ പ്രഖ്യാപിച്ചിരുന്നു.

നവംബർ രണ്ടിന് ഡി.വൈ. പാട്ടീൽ സ്റ്റേ‍ഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ കന്നിലോകകപ്പ് കിരീടം വിജയിച്ചത്. ഫൈനലിൽ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്തു പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *