വെസ്റ്റ് ഇന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിന മത്സരം സീഡണ്‍ പാര്‍ക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 36.2 ഓവറില്‍ 162 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു.
കിവീസിന്റെ മാറ്റ് ഹെന്റിയുടെ ബൗളിങ് കരുത്തിലാണ് കരീബിയന്‍ പട തകര്‍ന്നത്. 9.2 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വിന്‍ഡീസിന് വേണ്ടി ഉയര്‍ന്ന സ്കോര്‍ നേടിയ റോസ്ടണ്‍ ചെയ്സ് (51 പന്തില്‍ 38 റണ്‍സ്), അക്കീം വെയ്ന്‍ ജരല്‍ അഗസ്റ്റ് (19 പന്തില്‍ 17), കേഴ്സി കാര്‍ട്ടി (രണ്ട് പന്തില്‍ 0), ജെയ്ഡന്‍ സീല്‍സ് (14 പന്തില്‍ 0) എന്നിവരെയാണ് മാറ്റ് ഹെന്റി പുറത്താക്കിയത്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. 2025ലെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്. ഈ നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദിനെ മറികടന്നാണ് ഹെന്റി വിക്കറ്റ് നേടിയത്.2025 ഏകദിന മത്സരത്തില്‍ ഏറ്റവും വിക്കറ്റ് നേടുന്ന താരം, ടീം, വിക്കറ്റ് (ഇന്നിങ്സ് എന്ന ക്രമത്തില്മാറ്റ് ഹെന്റി – ന്യൂസിലാഡ് – 31 (13)
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 30 (15)
ബെര്‍ണാള്‍ഡ് സ്കോര്‍ട്ട്സ് – 26 (11)
മിച്ചല്‍ സാന്റ്നര്‍ – 25 – (17)
നിലവില്‍ ഹെന്റിക്ക് പുറമെ ജേക്കബ് ഡഫി, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. കൈല്‍ ജെയ്മിസണ്‍ സക്കറി ഫോള്‍ക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 14 പന്തില്‍ 11 റണ്‍സും രചിന് രവീന്ദ്ര 22 പന്തില്‍ 14ഉം, വില്‍ യങ് 11 പന്തില്‍ 3 റണ്‍സും നേടിയാണ് പുറത്തായത്.
നിലവില്‍ ക്രീസിലുള്ളത് 23 പന്തില്‍ 10 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാനും റണ്‍സൊന്നും നേടാതെ ടോം ലാതവുമാണ്.
