പെര്‍ത്ത് (ഓസ്‌ട്രേലിയ): ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഓസ്‌ട്രേലിയ വിയര്‍ക്കുന്നു. രണ്ടാംദിനം ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 132 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇംഗ്ലണ്ടിന് 40 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.

രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ സാക്ക് ക്രോളിയാണ് (0) പുറത്തായത്. ബെന്‍ ഡക്കറ്റ് (28), ഒലീ പോപ്പ് (24) എന്നിവരാണ് ക്രീസില്‍.നേരത്തേ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 172 റണ്‍സില്‍ അവസാനിച്ചിരുന്നു.

52 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും 46 റണ്‍സെടുത്ത ഒലീ പോപ്പിന്റെയും 33 റണ്‍സെടുത്ത ജെമീ സ്മിത്തിന്റേയും ബലത്തിലാണ് ടീം 172 റണ്‍സെടുത്തത്. ഓസ്‌ട്രേലിയയ്ക്കായി പേസര്‍ മിച്ചലര്‍ സ്റ്റാര്‍ക്ക് ഏഴു വിക്കറ്റുകള്‍ നേടി ഗംഭീര പ്രകടനം കാഴ്ചവെച്ചു.

“എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 132-ന് ഓള്‍ഔട്ടായി. അലക്‌സ് കാരി (26), കാമറൂണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21) എന്നിവര്‍ മാത്രമാണ് 20-ന് മുകളില്‍ സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആറോവറില്‍ 23 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ നേടി. ബ്രൈഡന്‍ കാഴ്‌സ് മൂന്ന് വിക്കറ്റുകളും നേടി.”

Leave a Reply

Your email address will not be published. Required fields are marked *