തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പ്രതികളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന് മാത്രം കട്ടിലിൽ കിടക്കാം. മുൻ പ്രസിഡന്റ് എ.പത്മകുമാർ ഉൾപ്പെടെ ബാക്കിയെല്ലാവരും സെല്ലുകളിൽ മറ്റു തടവുകാർക്കൊപ്പമാണ് താമസം.
കൊട്ടാരക്കര സബ് ജയിലിലായിരുന്ന എൻ.വാസു ഹൃദ്രോഗബാധിതനാണെന്നതിനാൽ ചികിത്സ നൽകണമെന്ന ഡോക്ടറുടെ നിർദേശ പ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ളവാസുവിനെ താമസിപ്പിച്ചിരിക്കുന്നത്. മുറിയിൽ കട്ടിലും ഫാനും ഉണ്ട്. ഡോക്ടർമാർക്ക് പരിശോധിക്കാനും അവസരമുണ്ട്.
എന്നാൽ വ്യാഴാഴ്ച അറസ്റ്റിലായ എ.പത്മകുമാറും കേസിൽ മുൻപ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി.സുധീഷ്കുമാർ, കെ.എസ്.ബൈജു എന്നിവരും സ്പെഷൽ ജയിലിലാണ്. ഇവർ ഓരോരുത്തരും വെവ്വേറെ സെല്ലിൽ മറ്റു തടവുകാർക്കൊപ്പമാണ് താമസം. പത്മകുമാറിന് മുൻ എംഎൽഎ എന്ന നിലയിൽ പ്രത്യേകസൗകര്യം കൊടുക്കേണ്ടതുണ്ട്.
അതുകൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ഉടനെ മാറ്റിയേക്കും.സൗകര്യം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ഉടനെ മാറ്റിയേക്കും.
‘എല്ലാം പത്മകുമാർ തീരുമാനിച്ചു’
തിരുവനന്തപുരം ∙ ശബരിമല ശ്രീകോവിൽ വാതിൽ കട്ടിളകളിലെ പാളികൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകിയെന്നു സൂചന. ബോർഡ്
