ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെ അപൂർവ്വ നേട്ടവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ബാറ്റുകൊണ്ടല്ല ഫീൽഡിങ്ങിലാണ് സ്മിത്ത് നേട്ടം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ ക്യാച്ചെന്ന നേട്ടത്തിൽ സ്റ്റീവ് സ്മിത്ത് മുൻ ഓസ്ട്രേലിയൻ താരം ​ഗ്രെയ്​ഗ് ചാപ്പലിനൊപ്പമെത്തി.

ഇരുതാരങ്ങളും ഇം​ഗ്ലണ്ടിനെതിരെ 61 ക്യാച്ചുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇം​ഗ്ലണ്ട് താരം ജൊഫ്ര ആർച്ചറുടെ ക്യാച്ചെടുത്താണ് സ്മിത്ത് ചരിത്രം കുറിച്ചത്.ഈ നേട്ടത്തിന്റെ പട്ടികയിൽ മൂന്നാമതുള്ളതും ഒരു മുൻ ഓസ്ട്രേലിയൻ താരമാണ്. അലൻ ബോർഡർ ഇം​ഗ്ലണ്ടിനെതിരെ 57 ക്യാച്ചുകൾ നേടിയിട്ടുണ്ട്.

ഇം​ഗ്ലണ്ടിന്റെ ഇയാൻ ബോതമാണ് നാലാം സ്ഥാനക്കാരൻ. ഓസ്ട്രേലിയയ്ക്കെതിരെ 57 ക്യാച്ചുകൾ ഇയാൻ ബോതം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡാണ് ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത്. ഓസ്ട്രേലിയയ്ക്കെതിരെ 47 ക്യാച്ചുകൾ ദ്രാവിഡ് നേടിയിട്ടുണ്ട്.അതിനിടെ ആഷസ് ഒന്നാം ടെസ്റ്റിൽ ഇപ്പോൾ ഓസ്ട്രേലിയയാണ് ഡ്രൈവിങ് സീറ്റിൽ.

ഇം​ഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 164 റൺസിന് ഓൾ ഔട്ടായിരുന്നു. സ്കോർ ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 172, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 132, ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 164, ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഒന്നിന് 86.

Leave a Reply

Your email address will not be published. Required fields are marked *