സിനിമയില്‍ അപ്രസക്തനായിരുന്ന തന്നെ കൈപിടിച്ചുയര്‍ത്തിയ രാജുവേട്ടനെക്കുറിച്ച് (പൃഥ്വിരാജ്) ടൊവിനോ തോമസ് എന്ന നടന്‍ പലപ്പോളൂം വൈകാരികമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. തന്നേപ്പോലെ തന്നെ പേഴ്‌സനാലിറ്റിയും അഭിനയമികവുമുളള ഒരാളെ പ്രതിയോഗിയായി കാണുന്നവരാണ് സിനിമാ രംഗത്തെ പല നന്മമരങ്ങളും.
സഹനടന്റെ സീനുകള്‍ സംവിധായകരില്‍ സ്വാധീനം ചെലുത്തി വെട്ടിക്കുറയ്ക്കുക, മികച്ച സംഭാഷണങ്ങള്‍ വെട്ടിക്കളയുക, കഴിയുമെങ്കില്‍ അവസരങ്ങള്‍ ഇല്ലാതാക്കുക, തിയറ്ററില്‍ ആളെ അയച്ച്കൂവിക്കുക, ഫ്‌ളക്‌സുകളും പോസ്റ്ററുകളും കീറിക്കളയുക, സമൂഹമാധ്യമങ്ങളിലുടെ നെഗറ്റീവ് കമന്റുകള്‍ പ്രചരിപ്പിക്കുക…
ഇത്രയും മലീമസമായ മാനസികാവസ്ഥയുളളവരില്‍ പൃഥ്വിരാജിനെ പോലെയും ഫഹദ് ഫാസിലിനെ പോലെയും അപുര്‍വം ചിലര്‍ വേറിട്ട് നില്‍ക്കുന്നു.മുന്‍കാലങ്ങളില്‍ മഷിയിട്ട് നോക്കിയാല്‍ പോലും ഇങ്ങനെയുളളവരെ കണ്ടെത്താന്‍ കഴിയാത്ത വിധം മത്സരപ്രധാനവും സങ്കുചിതവുമായിരുന്നു സിനിമാ രംഗം.
ആ കാലത്ത് താരതമ്യേന അപ്രസക്തനായിരുന്ന അമിതാഭ് ബച്ചന്‍ എന്ന പ്രതിഭയെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മുന്‍കൈ എടുത്ത മനുഷ്യനാണ് ധര്‍മ്മേന്ദ്ര. ആരെങ്കിലും തനിക്ക് ഭീഷണിയാകുമെന്ന് അദ്ദേഹം ഭയന്നില്ല. എല്ലാവരും വളരണം എന്നാണ് ആഗ്രഹിച്ചത്.
മുന്‍കാലങ്ങളില്‍ മഷിയിട്ട് നോക്കിയാല്‍ പോലും ഇങ്ങനെയുളളവരെ കണ്ടെത്താന്‍ കഴിയാത്ത വിധം മത്സരപ്രധാനവും സങ്കുചിതവുമായിരുന്നു സിനിമാ രംഗം.
ആ കാലത്ത് താരതമ്യേന അപ്രസക്തനായിരുന്ന അമിതാഭ് ബച്ചന്‍ എന്ന പ്രതിഭയെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മുന്‍കൈ എടുത്ത മനുഷ്യനാണ് ധര്‍മ്മേന്ദ്ര. ആരെങ്കിലും തനിക്ക് ഭീഷണിയാകുമെന്ന് അദ്ദേഹം ഭയന്നില്ല. എല്ലാവരും വളരണം എന്നാണ് ആഗ്രഹിച്ചത്.
ധര്‍മ്മേന്ദ്രയുടെ താൽപര്യപ്രകാരം രമേഷ് സിപ്പി ഷോലെയില്‍ തുല്യപ്രാധാന്യമുളള വേഷത്തിലേക്ക് കാസ്റ്റ് ചെയ്ത അമിതാഭ് പില്‍ക്കാലത്ത്ധര്‍മ്മേന്ദ്രയേക്കാള്‍ വലിയ താരമായി വളര്‍ന്നു. അപ്പോഴും അവര്‍ തമ്മിലുളള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചില്ല. ഈഗോ എന്നൊരു പദം ഒരു കാലത്തും ആ സൗഹൃദത്തെ ബാധിച്ചിരുന്നില്ല.
അങ്ങനെ ഷോലെ എന്ന ചിത്രം സിനിമയ്ക്കുളളിലും പുറത്തും സൗഹൃദത്തിന്റെ മഹാമാതൃകയായി നിലകൊളളുന്നു. നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ച ആറ് പതിറ്റാണ്ടിലേറെക്കാലം ബോളിവുഡില്‍ നിറഞ്ഞു നിന്ന ധര്‍മ്മേന്ദ്ര ഇന്നുംഓര്‍മ്മിക്കപ്പെടുന്നത് ഷോലെ എന്ന എവര്‍ഗ്രീന്‍ സിനിമയുടെ പേരിലാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. അമിതാഭിനെക്കുറിച്ച് കൂടി ചേര്‍ത്തു വച്ചല്ലാതെ ഷോലെയിലെ ധര്‍മ്മേന്ദ്രയെ ഓര്‍ക്കാനാവില്ല.
