പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതത്തിൽ വിജയം കൈവരിച്ചവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിരിക്കും. എന്നാൽ സ്ത്രീകൾക്ക് വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. അങ്ങനെയൊരു ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥയായ അഞ്ജു യാദവ്.
പീപ്പിൾ ഓഫ് ഇന്ത്യ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് അഞ്ജു തന്റെ അനുഭവം പങ്കുവച്ചത്. തകർക്കാന്‍ ശ്രമിച്ച ലോകം ഇപ്പോൾ എന്നെ സല്യൂട്ട് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് അഞ്ജു തന്റെ അനുഭവം പങ്കുവച്ചത്.
പിഡനത്തിനിരയായ അമ്മയിൽ നിന്നാണ് അഞ്ജു യാദവ് ഡിഎസ്പി പദവിയിലേക്ക് എത്തിയത്.കോളജിൽ ഉയർന്ന മാർക്ക് നേടിയിട്ടും വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം നേരത്തേ അഞ്ജു ഇരുപത്തിയൊന്നാം വയസ്സിൽ വിവാഹിതയായി.
എന്നാൽ പിന്നീടുള്ള ജീവിതം വളരെ പരിതാപകരമായിരുന്നെന്നും അഞ്ജു പങ്കുവച്ച കുറിപ്പിൽ പറയുന്നു. എന്നാൽ ഈ പ്രതിസന്ധികളെ തരണം ചെയ്താണ് പൊലീസിൽ ജോലി നേടിയതെന്നും അഞ്ജു വ്യക്തമാക്കി.
