ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഗുജറാത്ത് ക്യാപ്റ്റൻ ഉർവിൽ പട്ടേൽ. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ സർവീസസിനെതിരെ നടന്ന മത്സരത്തിൽ വെറും 31 പന്തിലാണ് ഉർവിൽ പട്ടേൽ സെഞ്ച്വറി തികച്ചത്.

11 ഫോറുകളുടെയും എട്ട് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ഉർവിലിന്റെ സെഞ്ച്വറി.ടോസ് നേടിയ ​ഗുജറാത്ത് സർവീസസിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സർവീസസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ ഗുജറാത്ത് ഓപ്പണർമാരായ ഉർവിലും ആര്യ ദേശായിയും അത്യുജ്ജ്വലമായ പ്രകടനമാണ് പുറത്തെടുത്തത്.

സർവീസസിന്റെ ബൗളിം​ഗ് ആക്രമണത്തെ തച്ചുതകർത്ത ഇരുവരും ചേർന്ന് ഒന്നാം ഇന്നിം​ഗ്സിൽ 174 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതോടെ കാര്യങ്ങൾ ​ഗുജറാത്തിന് അനുകൂലമായി മാറി.

37 പന്തിൽ 12 ഫോറുകളും 10 സിക്സറുകളും സഹിതം 119 റൺസുമായി ഉർവിൽ പുറത്താകാതെ നിന്നു. ആര്യാ ദേശായി 35 പന്തിൽ 6 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 60 റൺസ് നേടി ഉർവിലിന് മികച്ച പിന്തുണ നൽകി.

Leave a Reply

Your email address will not be published. Required fields are marked *