അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിനാണ് ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യയിൽ അഞ്ച് വേദികളിലും ശ്രീലങ്കയിൽ മൂന്ന് വേദികളിലുമായാണ് മത്സരങ്ങൾ. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ ഉള്ളത്.

ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരേ ഗ്രൂപ്പിലാണുള്ളത്. ഫെബ്രുവരി 15നാണ് ആരാധകർ ഏറെ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താൻ ബ്ലോക്ക്ബസ്റ്റർ‌ പോരാട്ടം നടക്കുക.ഓരോ ദിവസവും മൂന്ന് മത്സരങ്ങൾ വീതമാണുള്ളത്.

ഇന്ത്യ ആദ്യ മത്സരത്തിൽ യുഎസ്എയെ നേരിടും. മുംബൈയിലാണ് മത്സരം. പാകിസ്താൻ, നെതർലൻഡ്സ് മത്സരം കൊളംബോയിലും വെസ്റ്റ് ഇൻഡീസ്, ബെംഗ്ലാദേശ് മത്സരം കൊൽക്കത്തയിലും നടക്കും. ഈ മൂന്ന് വേദികൾ കൂടാതെ ഇന്ത്യയിൽ ചെന്നൈ, ഡൽഹി, അഹമ്മദാബാദ് എന്നീ വേദികളിലും മത്സരങ്ങൾ‌ അരങ്ങേറും.

ശ്രീലങ്കയിലെ വേദികളിൽ രണ്ടെണ്ണം കൊളംബോയിലാണ്. കാൻഡിയിലാണ് മൂന്നാമത്തെ വേദി.നവംബർ 12ന് ഡൽഹിയിൽ നമീബിയയെ നേരിടുന്ന ഇന്ത്യ, 15ന് കൊളംബോയിൽ പാകിസ്താനെയും 18ന് അഹമ്മദാബാദിൽ നെതർലൻഡ്സിനെയും നേരിടും.

ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്ന് വരെ സൂപ്പർ എട്ട് മത്സരങ്ങൾ. മാർച്ച് നാല്, മാർച്ച് അഞ്ച് ദിവസങ്ങളിൽ സെമിയും മാർച്ച് എട്ടിന് ഫൈനലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *