ഗുവാഹത്തി∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, അവസാന ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ‘ലഞ്ച് ടൈം’ വരെ പോലും അതിജീവിച്ചുനിൽക്കാൻ സാധിച്ചില്ല. ഫലം രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് റൺ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോൽവി.
ഗുവാഹത്തിയിൽ നടന്ന രണ്ടാം മത്സരത്തിൽ 408 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. 549 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റൺസിൽ ഓൾഔട്ടായി.
കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റൺസിന് ജയിച്ചിരുന്നു.ഗുവാഹത്തി∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, അവസാന ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ‘ലഞ്ച് ടൈം’ വരെ പോലും അതിജീവിച്ചുനിൽക്കാൻ സാധിച്ചില്ല.
ഫലം രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് റൺ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം മത്സരത്തിൽ 408 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. 549 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റൺസിൽ ഓൾഔട്ടായി. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റൺസിന് ജയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഒരു സമ്പൂർ പരമ്പര വിജയം സ്വന്തമാക്കുന്നത്.അഞ്ചാം ദിനമായ ബുധനാഴ്ച പ്രതിരോധിച്ചുനിന്നിരുന്നെങ്കിൽ ഇന്ത്യയ്ക്ക് തോൽവിയെങ്കിലും ഒഴിവാക്കി സമനില കൊണ്ട് തൃപ്തിപ്പെടാമായിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്കു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ പിടിച്ചുനിൽക്കാനാകാതെ കുഴങ്ങി. അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യൻ നിരയിൽ കുറച്ചെങ്കിലും പൊരുതിയത്.
87 പന്തുകൾ നേരിട്ട ജഡേജ 54 റൺസെടുത്തു പുറത്തായി.കുൽദീപ് യാദവ് (38 പന്തിൽ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്ന് പന്തിൽ രണ്ട്), ഋഷഭ് പന്ത് (16 പന്തിൽ 13), സായ് സുദര്‍ശൻ (139 പന്തിൽ 14), വാഷിങ്ടന്‍ സുന്ദർ (44 പന്തിൽ 16), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റർമാരുടെ പ്രകടനങ്ങൾ.
അവസാന ദിനം കളി തുടങ്ങിയതിനു പിന്നാലെ കുൽദീപ് യാദവിനെ സ്പിന്നർ സിമോൺ ഹാർമർ ബോൾഡാക്കി. ധ്രുവ് ജുറേൽ വീണ്ടും നിരാശപ്പെടുത്തി. ഹാർമറിന്റെ പന്തിൽ മാർക്രം ക്യാച്ചെടുത്താണ് ജുറേൽ മടങ്ങിയത്. ഒരു സിക്സും ഫോറും നേടിയ ഋഷഭ് പന്തും സമാന രീതിയിൽ പുറത്തായി.മധ്യനിരയിൽ രവീന്ദ്ര ജഡേജ പ്രതിരോധിച്ചുനിന്നതുകൊണ്ടാണ് ഇന്ത്യ 100 പിന്നിട്ടത്.
സ്കോർ 130 ൽ നിൽക്കെ വാഷിങ്ടൻ സുന്ദറിനെ ഹാർമർ മാർക്രത്തിന്റെ കൈകളിലെത്തിച്ചു. എട്ടു റൺസപ്പുറം നിതീഷ് റെഡ്ഡിയും ഹാർമറിനു മുന്നിൽ കുടുങ്ങി. രവീന്ദ്ര ജഡേജയെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ കൈൽ വരെയ്ൻ സ്റ്റംപ് ചെയ്താണു പുറത്താക്കുന്നത്. നേരിട്ട നാലാം പന്തിൽ സിറാജും വീണതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യ 140 ന് പുറത്തായി.
23 ഓവറുകൾ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്ക സ്പിന്നർ സിമോൺ ഹാർമർ 37 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. കേശവ് മഹാരാജിന്മാർകോ യാൻസൻ എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതവുമുണ്ട്. അര്‍ധ സെഞ്ചറിയും (93), ഏഴു വിക്കറ്റുകളും സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ പേസർ മാർകോ യാൻസനാണു കളിയിലെ താരം.
17 വിക്കറ്റുകൾ സ്വന്തമാക്കിയ സ്പിന്നർ സിമോൺ ഹാർമർ പരമ്പരയിലെ താരമായി.രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 5ന് 260 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തിരുന്നു. ട്രിസ്റ്റൻ സ്റ്റബ്സാണ് (94) സന്ദർശകരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി.
549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 2ന് 27 എന്ന നിലയിലായിരുന്നു.13 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും 6 റൺസെടുത്ത കെ.എൽ.രാഹുലിന്റെയും വിക്കറ്റുകളാണ് ആതിഥേയർക്ക് നാലാം ദിവസം രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 288 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
