ടെസ്റ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ തോൽവി, നാട്ടിൽ 3 ടെസ്റ്റ് പരമ്പരയിൽ ആദ്യമായി സമ്പൂർണ തോൽവി, 4331 ദിവസങ്ങൾക്കുശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടം, സ്വന്തം മണ്ണിലെ മത്സരത്തിൽ ആദ്യമായി 50 റൺസിൽ താഴെ ഓൾഔട്ട്…

ഇതെല്ലാം ഗൗതം ഗംഭീർ പരിശീലകനായശേഷം ഇന്ത്യൻ ടീം കൈവരിച്ച നാണക്കേടിന്റെ റെക്കോർഡുകളാണ്. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി 2024 ഒക്ടോബറിൽ ഗംഭീർ ടെസ്റ്റ് ടീമിന്റെ പരിശീലകനായശേഷം .

ഇന്ത്യയ്ക്കു സംഭവിച്ചത് എന്തൊക്കെ ?

ഇന്ത്യൻ താരങ്ങളുടെ ഒരു സെഞ്ചറി പോലുമില്ലാത്ത നാട്ടിലെ ടെസ്റ്റ് പരമ്പര, 30 വർഷത്തിനുശേഷം

∙ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ ഒരു ടെസ്റ്റ് മത്സര തോൽവി 15 വർഷത്തിനുശേഷം 

∙ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 19 വർഷത്തിനുശേഷം ടെസ്റ്റ് തോൽവി

∙ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ 13 വർഷത്തിനുശേഷം ടെസ്റ്റ് തോൽവി

∙മുംബൈ വാങ്കഡ‍െ സ്റ്റേഡിയത്തിൽ 12 വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ടെസ്റ്റ് തോൽവി

Leave a Reply

Your email address will not be published. Required fields are marked *