ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെയും ​ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ബിസിസിഐ. സ്വന്തം മണ്ണിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ കോച്ച് ​ഗൗതം ​ഗംഭീറിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ​

ഗൗതം ​ഗംഭീറിനെ ബിസിസിഐ പുറത്താക്കുമെന്നും പകരം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനുമായ വിവിഎസ് ലക്ഷ്മണെ കോച്ചായി നിയമിക്കുമെന്നും അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ നിഷേധിച്ചും ​ഗംഭീറിന് പൂർണ പിന്തുണ നൽകിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രം​ഗത്തെത്തിയത്. ഇന്ത്യൻ ടീം പരിവർത്തന ഘട്ടത്തിലാണെന്നും കോച്ച് ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് ബിസിസിഐ തുടരുകയാണെന്നും ക്രിക്കറ്റ് ബോര്‍ഡ്ഒരു തീരുമാനവും എടുക്കുന്നതിൽ ബിസിസിഐ തിടുക്കം കാണിക്കുന്നില്ല.

ഇന്ത്യൻ ടീം നിലവിൽ ഒരു പരിവർത്തന ഘട്ടത്തിലാണ്. ലോകകപ്പ് അടുത്തുവരികയാണ്. അതുകൊണ്ടുതന്നെ ​പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഒരു തീരുമാനവും എടുക്കില്ല. മാത്രവുമല്ല 2027 ലോകകപ്പ് വരെയാണ് അദ്ദേഹത്തിന്റെ കരാർ.

ഒരു തീരുമാനവും എടുക്കുന്നതിൽ ബിസിസിഐ തിടുക്കം കാണിക്കുന്നില്ല. ഇന്ത്യൻ ടീം നിലവിൽ ഒരു പരിവർത്തന ഘട്ടത്തിലാണ്. ലോകകപ്പ് അടുത്തുവരികയാണ്.

അതുകൊണ്ടുതന്നെ ​പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഒരു തീരുമാനവും എടുക്കില്ല. മാത്രവുമല്ല 2027 ലോകകപ്പ് വരെയാണ് അദ്ദേഹത്തിന്റെ കരാർ. പരമ്പരയിലെ പരാജയത്തിൽ സെലക്ടർമാരുമായും ടീം മാനേജ്‌മെന്റുമായും ബിസിസിഐ ചർച്ച നടത്തും, പക്ഷേ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ല,” ബിസിസിഐ ഉദ്യോഗസ്ഥനെ ഉ​ദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *