ബ്രിസ്ബേന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 14 അംഗ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റൻ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും രണ്ടാം ടെസ്റ്റിലും കളിക്കില്ല.
ബ്രിസ്ബേനിലെ ഗാബയില്‍ ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരം. കമിന്‍സ് കളിക്കാത്ത സാഹചര്യത്തില്‍ സ്റ്റീവ് സ്മിത്ത് തന്നെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയെ നയിക്കും.ആദ്യ ടെസ്റ്റില്‍ പരിക്കേറ്റെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമെ ഖവാജയെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ കളിപ്പിക്കു.ഖവാജ തിരിച്ചെത്തിയാല്‍ പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഓപ്പണറായി ഇറങ്ങുമോ എന്നകാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ് ഓസീസ്.
ഖവാജ വിട്ടു നിന്നാല്‍ ഹെഡ് ഓപ്പണറായി ഇറങ്ങും. ഡോഷ് ഇംഗ്ലിസോ ബ്യൂ വെബ്സ്റ്ററോ പകരം മധ്യനിരയില്‍ ഓസീസ് ടീമിലെത്തും. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് ഓസ്ട്രേലിയ ഇപ്പോള്‍ മുന്നിലാണ്.
രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രെൻഡൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, ബ്യൂ വെബ്‌സ്റ്റർ.
