തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി ക്രൈബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ നിയമവഴി തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ജാമ്യാപേക്ഷയിൽ വാദം. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിലൂടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും രാഹുലിൻ്റെ ജാമ്യാപേക്ഷയിൽ.പരാതിക്കാരിയുമായി ഉണ്ടായത് സൗഹൃദം മാത്രമാണ്. ആരോപണം അടിസ്ഥാനരഹിതമാണ്. ഫേസ്ബുക്കിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം നടന്നിരുന്നു. പെൺകുട്ടി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിന് ശ്രമിക്കുകയാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *