സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ പരാജയമായിരുന്നു ഇന്ത്യ സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന്റെ വിടവില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. നാളെ (നവംബര്‍ 30ന്) റാഞ്ചിയിലാണ് മത്സരം ആരംഭിക്കുന്നത്.
എന്നാല്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് സൂപ്പര്‍ താരം ശ്രേയസ് അയ്യരെ പരിക്ക് മൂലം ഒഴിവാക്കിയിരുന്നു. താരത്തിന് പുറമെ അര്‍ഹതയുണ്ടായിട്ടും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബി.സി.സി.ഐ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ സൗത്ത് ആഫ്രക്കയ്‌ക്കെതിരായ ഏകദിനത്തില്‍ മറ്റാരേക്കാളും അര്‍ഹതയുള്ള താരങ്ങളായിരുന്നു ശ്രേയസും സഞ്ജുവും.
അതിന് ഒരു റെക്കോഡിന്റെ കഥ കൂടി പറയേണ്ടി വരും.ശ്രേയസ് പരിക്കിന്റെ പിടിയിലായതിനാല്‍ മാത്രമായിരുന്നു താരത്തിന് അവസരം നഷ്ടപ്പെട്ടതെങ്കില്‍ സൂപ്പര്‍ താരം സഞ്ജുവിന്റെ അവസരം നഷ്ടപ്പെട്ടതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
അവസാനമായി 2023ലാണ് സഞ്ജു ഒരു ഏകദിന മത്സരം കളിക്കുന്നത്.സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരവും. സീരീസ് ഡിസൈഡര്‍ മാച്ചില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വിറി നേടിയാണ് സഞ്ജു ഏവരേയും അമ്പരപ്പിച്ചത്. അവസാന മത്സരത്തില്‍ സെഞ്ച്വറിയുണ്ടായിട്ടും താരത്തെ അവഗണിക്കുകയാണ് സെലഷന്‍ കമ്മിറ്റി.
