ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കിടുകയാണ് വിനായകൻ ഇപ്പോൾ. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ വളരെ എളുപ്പമാണെന്ന് പറയുകയാണ് വിനായകൻ. മമ്മൂട്ടി അഭിനയത്തിൽ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും വിനായകൻ കൂട്ടിച്ചേർത്തു.
രണ്ട് കഥാപാത്രമാണ്, പിന്നെ ഇത്രയും വലിയൊരു പടം മമ്മൂക്കയുടെ കൂടെ ചെയ്യാൻ പറ്റുന്നത് സിനിമയിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. എന്നെ അദ്ദേഹം ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് വലിയ വാക്കാണ്, അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല. മമ്മൂക്ക തന്നെ പറയുന്നു വിനായകനെ വെച്ച് ചെയ്യിക്കാം എന്ന്, ഈ ജന്മത്തിലെ ഭാഗ്യമാണ് അത്.നായകനാണോ വില്ലനാണോ എന്ന് ചോദിച്ചാൽ രണ്ടും വ്യത്യസ്ത കഥാപത്രങ്ങളാണ്.
രണ്ടു പേരുടെയും സ്വഭാവം ഒന്നാണ്. സാർ ചെയ്യുന്ന കഥാപാത്രത്തിന് അദ്ദേഹത്തിന്റെ സത്യങ്ങൾ ഉണ്ട്. എന്റെ കഥാപാത്രത്തിന് എന്റേതായ സത്യങ്ങൾ ഉണ്ട്. ഞാൻ ഒരു സിസ്റ്റത്തിന്റെ ആളാണ് മറ്റേത് ഒരു ഫ്രീഡത്തിന്റെയും.മമ്മൂട്ടിയുമായി വർക്ക് ചെയ്യാൻ വളരെ എളുപ്പമാണ്.
പുറത്ത് ആളുകൾ പറയുന്ന പോലെ അല്ല, അദ്ദേഹവുമായി ഒരു പടം ചെയ്യുന്നത് വളരെ ഈസി ആയിരുന്നു എനിക്ക്. സാർ സീനിയറാണ്, സൂപ്പർ സീനിയർ. ആക്റ്റിംഗിൽ ഞാൻ ഒരു ബോഡി ലാംഗ്വേജ് പിടിച്ചിട്ടുണ്ടായിരുന്നു സാർ വരുന്നതിന് മുൻപ്.
ഡയലോഗിൽ സാർ വന്നതിന് ശേഷം എനിക്ക് ഒരുപാട് ഗുണം ഉണ്ടായി. അത്രയൊന്നും പറയണ്ടേ, അല്ലെങ്കിൽ ഇത്രയും പറഞ്ഞാൽ മതി എന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നത് എനിക്ക് ഒരുപാട് ഗുണം ചെയ്തു,’ വിനായകൻ പറഞ്ഞു.
