മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ്ങിനെത്തിയ ആതിഥേയര്‍ക്ക് തുടക്കം താനെ വിക്കറ്റ് നഷ്ടമായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ യശസ്വി ജെസിസ്വാള്‍ മടങ്ങി. നന്ദ്രെ ബര്‍ഗറിന് വിക്കറ്റ് നല്‍കിയാണ് ജെയ്സ്വാള്‍ തിരികെ നടന്നത്. 16 പന്തില്‍ 18 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.പിന്നെലെയാണ് കോഹ്ലിയും രോഹിത്തും ഒരുമിച്ചത്. ഇരുവരും ചേര്‍ന്ന് 128 റണ്‍സ് ചേര്‍ത്തു.
നിലവില്‍ ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് ബാറ്റിങ് നടത്തുന്നത്.18ാം ഓവറില്‍ കോഹ്‌ലി ഫിഫ്റ്റി പൂര്‍ത്തീകരിച്ചപ്പോള്‍ അടുത്ത ഓവറില്‍ രോഹിത്തും 50 റണ്‍സിലെത്തി. നിലവില്‍ കോഹ്‌ലി 57 പന്തില്‍ 65 റണ്‍സും രോഹിത് 47 പന്തില്‍ 56 റണ്‍സുമാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.
റിയാന്‍ റിക്കില്‍ട്ടന്‍, ക്വിന്റണ്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, മാത്യൂ ബ്രീറ്റ്‌സ്‌കി, ടോണി ഡി സോര്‍സി, ഡെവാൾഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, പ്രെനെലന്‍ സുബ്രയെന്‍, നന്ദ്രെ ബര്‍ഗര്‍, ഒട്ട്‌നില്‍ ബര്‍ട്ട്മാന്‍
