Month: November 2025

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം 6.4 തീവ്രത രേഖപ്പെടുത്തി

ന്യൂ‍ൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം. വടക്കൻ സുമാത്രക്ക് സമീപത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ 6.4 തീവ്രത രേഖപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകി. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും…

ഗൗതം​ ഗംഭീറിനെ പുറത്താക്കില്ല കാരണം വ്യക്തമാക്കി ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെയും ​ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ബിസിസിഐ. സ്വന്തം മണ്ണിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ കോച്ച് ​ഗൗതം ​ഗംഭീറിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു.…

വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ ശേഷി ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്‍റെ ഒളിയമ്പ്

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദത്തെയും അധികാരം പങ്കുവെക്കുന്നതിനെയും ചൊല്ലിയുള്ള വിവാദം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കെ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വാക്കാണ് ലേകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും പാർട്ടി നേതൃത്വത്തെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാർ പരാമർശിച്ചു.…

ഒബിസി വോട്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ ജോലി കളയുമെന്ന് ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബൂത്ത് ലെവൽ ഓഫീസർമാരുടെ ആത്മഹത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണവുമായി രാഹുൽ ഗാന്ധി. ഒബിസി വോട്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുത്തുമെന്ന് ബിഎൽഒമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുൽ ആരോപിച്ചു. സമ്മർദം താങ്ങാനാവാതെ ബിഎൽഒമാർ ആത്മഹത്യ ചെയ്യുകയാണ്. എസ്‌ഐആറിന്റെ പേരിൽ ദലിത്, പിന്നാക്ക,…

ശബരിമല സ്വര്‍ണപാളി കേസ് പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചത് തന്ത്രി കണ്ഠര് രാജീവരുടെ ആളായി പത്മകുമാറിന്റെ മൊഴി

പത്തനംതിട്ട: ശബരിമല സ്വര്‍ണ പാളി കേസില്‍ നിര്‍ണായക മൊഴിയുമായി അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചതും എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠര് രാജീവരാണെന്ന് പത്മകുമാര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കി. പോറ്റിയെ വിശ്വസിച്ചതും…

പൃഥ്വിരാജിനെ നമിക്കുന്നു മറ്റൊരു അഭിനേതാവാണെങ്കില്‍ എനിക്കതിന് പറ്റില്ല ഷമ്മി തിലകന്‍

സമ്മിശ്ര പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷമ്മി തിലകനാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ എന്ന രാഷ്ട്രീയക്കാരനായാണ് അദ്ദേഹം സിനിമയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക്…

ആ മൃഗം വലിയ വില നല്‍കേണ്ടി വരും വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പ്പില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുള്ള ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അക്രമി വലിയ വില നല്‍കേണ്ടിവരുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ താനും പ്രസിഡന്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും പരിക്കേറ്റ നാഷണല്‍ ഗാര്‍ഡുകള്‍ക്കൊപ്പമാണെന്നും ട്രംപ് പറഞ്ഞു.അതേസമയം…

മകളോട് തിരിച്ചുവരാൻ പറഞ്ഞതാണ് ഷാരോൺ കഞ്ചാവ് കേസിലെ പ്രതി അവനെ പേടിയായിരുന്നു നിരന്തരം ഭീഷണി

തൃശൂർ∙ ‘‘ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു’’– ഭർതൃവീട്ടിൽ പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ് മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസ് പറയുന്നു. ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ…

സഞ്ജുവും രോഹനും കസറി കേരളത്തിന് വിജയത്തുടക്കം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷക്കെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഒഡീഷ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ബാക്കി നില്‍ക്കെ കേരളം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍…

ഡിക്ലയർ ചെയ്യാതെ ഇന്ത്യയെ തളർത്തി ഇന്ത്യന്‍ സ്പിന്നർമാർക്ക് തിരിയാത്ത പന്ത് ദക്ഷിണാഫ്രിക്കയ്ക്ക് വഴങ്ങിയതെങ്ങനെ

ഗുവാഹത്തി ∙ ‘‘ബാറ്റ് ചെയ്ത് 500നു മുകളിൽ റൺസ് നേടുക, സ്പിന്നർമാരെ ഉപയോഗിച്ച് ഞങ്ങളെ 200ൽ താഴെ എറിഞ്ഞൊതുക്കുക. ഇത്തരത്തിൽ ഞങ്ങളുടെ ബാറ്റർമാർക്കു മേലേ മാനസികാധിപത്യം നേടിയാണ് ഓരോ ടെസ്റ്റിലും ഇന്ത്യ വിജയിച്ചത്. ഈ പരമ്പരയിൽ ഞങ്ങൾ തീർത്തും നിസ്സഹായരായിരുന്നു’’– 2019ൽ,…