Month: November 2025

ഡേവിഡും സ്റ്റോയിനിസും തിളങ്ങി മൂന്നാം ടി20 യിൽ ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റൻ ടോട്ടൽ

മൂന്നാം ടി 20 യിൽ ഇന്ത്യക്കെതിരെ മികച്ച ടോട്ടലുമായി ഓസ്‌ട്രേലിയ. ടിം ഡേവിഡ് 74 റൺസും മാർക്കസ് സ്റ്റോയിനിസ് 64 റൺസും നേടിയപ്പോൾ ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മാത്യു ഷോർട്ട് 26 റൺസ്…

ഹെഡിന്റെ തലയരിഞ്ഞ് ഗംഭീറിന് മറുപടി ബെഞ്ചില്‍ നിന്നും ഗ്രൗണ്ടിലേക്കുള്ള വരവ് രാജകീയം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഹൊബാര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 1-0ന് മുമ്പിലാണ്. മൂന്ന് മാറ്റങ്ങളുമായാണ്…

സഞ്ജു പുറത്ത് മൂന്നാം ടി20യില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഹൊബാർട്ടില്‍ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാം സണ്‍…

രോഹിതിന്റെ ആ ഉപദേശം കണ്ണു നിറച്ചു തുറന്ന് പറഞ്ഞ് ജെമീമ

വനിതാ ലോകകപ്പ് സെമിയിൽ മൈറ്റി ഓസീസിനെ തകർത്ത ഇന്ത്യൻ സംഘത്തിന്റെ ഹീറോയായിരുന്നു ജെമീമ റോഡ്രിഗ്വസ്. ഇന്ത്യയുടെ റെക്കോർഡ് റൺ ചേസിൽ അപരാജിത സെഞ്ച്വറിയുമായി നിലയുറപ്പിച്ച ജെമീമ മത്സര ശേഷം ഏറെ വൈകാരികമായി നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. 2022 ലോകകപ്പിൽ…

45–ാം വയസ്സിൽ കോർട്ടിനോട് വിടപറഞ്ഞ് രോഹൻ ബൊപ്പണ്ണ ടെന്നിസ് ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻസ്‌ലാം ജേതാവ്

ബെംഗളൂരു∙ രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനു വിരാമമിട്ട് പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻസ്‌ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരം എന്നീ…

കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദി പ്രതികരിച്ച് അജിത്

കരൂര്‍ ദുരന്തത്തില്‍ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് നടൻ അജിത് കുമാർ. ജനക്കൂട്ടത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ദുരന്തത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് അജിത് പറഞ്ഞു. ജനകൂട്ടത്തെ ഉപയോഗിക്കുന്ന സമൂഹത്തിന്റെ പ്രവണത മാറണമെന്നും അജിത് വ്യക്തമാക്കി.ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ കരൂര്‍ ദുരന്തത്തെ…

വെറും അഞ്ച് റണ്‍സ് മതി സ്വപ്‌ന നേട്ടം കൊയ്യാന്‍ സഞ്ജു

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ടി-20 മത്സരം നാളെ (നവംബര്‍ രണ്ടിന്) നിന്‍ജാ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍…

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് മരണം

അമരാവതി: ആന്ധ്രാ പ്രദേശിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. ശ്രീകാകുളത്തുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഏകാദശി ഉത്സവത്തോടനുബന്ധിച്ച് വലിയ തിക്കും തിരക്കും ക്ഷേത്രത്തിൽ ഉണ്ടായിരുന്നെന്നും ആളുകൾ കൂടിയതോടെ തിക്കും തിരക്കും വർധിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ.നിരവധിപേർക്ക് ഗുരുതരമായി…

ജെമീമ റോഡ്രിഗസിനെ അഭിനന്ദിച്ച് ദീപിക പദുകോണ്‍

വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ഇന്ത്യയുടെ ഹീറോയായ ജെമീമ റോഡ്രി​ഗസിനെ അഭിനന്ദിച്ച് ബോളിവുഡ് നടി ദീപിക പദുകോൺ. ഇന്ത്യയെ ഫൈനലിലെത്തിച്ച തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെ ജെമീമ അതിവൈകാരികമായി പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു. താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികാരോ​ഗ്യ പ്രശ്നങ്ങളെ…

ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നേഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നുപിടിച്ച ആൾ അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹെൽത്ത് കെയർ ആക്ട് (KHSPHSI) പ്രകാരം രജിസ്റ്റർ ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി നഴ്സിംഗ് സ്റ്റാഫിന്റെ കയ്യിൽ കടന്നു പിടിച്ചയാളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി നോർത്ത്…