കുട്ടികളുടെ ഓമനത്വം എന്നും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ പോലും ആകർഷിച്ച ഒരു കുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ താരം. അത് മറ്റാരുമല്ല, അർസ്ലൻ ഖുറേഷി എന്ന കുഞ്ഞു മോഡലാണ്. വളരെ രസകരമായാണ് മോഹൻലാലിന് ഒപ്പം അർസ്ലൻ ഫോട്ടോ എടുത്തിരിക്കുന്നത്.
‘അഞ്ച് വയസാണ് പ്രായം, ലാലേട്ടന്റെ അനുഗ്രഹം ലഭിച്ചു.വിഡിയോയിൽ നടൻ മോഹൻലാലിന് ഒപ്പം കുഞ്ഞ് അർസ്ലൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഫോട്ടോ എടുക്കാനായി എത്തിയ കുഞ്ഞ് അർസ്ലനെ ഹസ്തദാനം ചെയ്താണ് മോഹൻലാൽ സ്വീകരിക്കുന്നത്.
കൂളിംഗ് ഗ്ലാസ് തലയ്ക്ക് മുകളിലായി വച്ചായിരുന്നു ഫോട്ടോ എടുത്തത്. ഈ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴാണ്, മോഹൻലാൽ ‘കണ്ണട വച്ച് ഒരു ഫോട്ടോ കൂടി എടുക്കണോ’ എന്ന ചോദ്യം അർസ്ലനോട് ചോദിച്ചത്.പിന്നെ ഒട്ടും വൈകിയില്ല, സ്റ്റൈലായി കണ്ണട മുഖത്ത് വച്ച്, മാസായി ലാലേട്ടനൊപ്പം കട്ടക്ക് നിന്നു. അർസ്ലൻ അടിപൊളി സ്റ്റൈൽ ആയിരുന്നെങ്കിലും, തനി നാടൻ ലുക്കിൽ ആയിരുന്നു ലാലേട്ടൻ.
മുണ്ടും ഷർട്ടുമായിരുന്നു ലാലേട്ടന്റെ വേഷം. തുടരും സിനിമയിലെ കണ്മണിപ്പൂവേ എന്ന ഗാനം പശ്ചാത്തലമായി ചേർത്താണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
