ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ വാനോളം പ്രശംസിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയുടെ 17 റൺസ് വിജയത്തിൽ നിർണായകമായത് കോഹ്‌ലിയുടെ ഇന്നിങ്സായിരുന്നു.

റാഞ്ചിയിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ രണ്ട് വേർഷൻ പ്രകടമായി കാണാമെന്നായിരുന്നു ഇർഫാൻ പത്താന്റെ അഭിപ്രായം.ഈ ഇന്നിംഗ്‌സിൽ നിങ്ങൾക്ക് രണ്ട് വിരാട് കോഹ്‌ലിയെ കാണാൻ സാധിക്കും. പവർപ്ലേയിൽ ആക്രമിച്ച് ബാറ്റുവീശുന്ന ഒരു വിരാട് കോഹ്‌ലി.

മറ്റൊരാൾ പവർപ്ലേയ്ക്ക് ശേഷം വിക്കറ്റുകൾ വീഴുമ്പോഴുള്ള വിരാട് കോഹ്‌ലിയാണ്. അവിടെ വിക്കറ്റ് ഉപേക്ഷിക്കാൻ തയ്യാറാകാതെ കരുതലോടെ ബാറ്റുവീശി ഉറച്ചുനിൽക്കുന്ന ബാറ്ററായി വിരാട് മാറി’,ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ 120 പന്തില്‍ 135 റണ്‍സെടുത്ത കോഹ്‌ലിയാണ് കളിയിലെ താരം. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 11 ഫോറും ഏഴ് സിക്‌സുകളും അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *