ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നടപടി.

തട്ടിപ്പുകളില്‍ ബാങ്കര്‍മാര്‍ക്കുള്ള പങ്കും സി.ബി.ഐ അന്വേഷിക്കും. അന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സ്വതന്ത്രാധികാരം നല്‍കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രാജ്യത്തുടനീളമുള്ള കേസുകളിൽ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *