ഈ കേസിന്റെ മറവില്‍ കോണ്‍ഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളില്‍ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുതെന്നും സുധാകരന് പറഞ്ഞു.
പാര്‍ട്ടിക്കെതിരെ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന ഈ കുട്ടികളാണ്.
അവര്‍ക്ക് തെറ്റ് പറ്റിയാല്‍ നിയമനടപടികള്‍ എടുക്കണം. ചെയ്യാത്ത തെറ്റുകള്‍ തലയില്‍ അടിച്ചേല്പ്പിച്ച്അവരെ അവസാനിപ്പിച്ചാല്‍ സിപിഐഎമ്മിന്റെ കുപ്രചാരണങ്ങള്‍ തടുക്കാന്‍ ആളുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഭരണകൂട ഭീകരതയില്‍ നിന്ന് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
2026-ല്‍ ഭരണം മാറുമെന്നും കോണ്‍ഗ്രസ് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലര്‍ത്താതെ സിപിഐഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്താല്‍ നല്ലതായിരിക്കുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
