നേരത്തേ കേസില്‍ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുള്ളതായി ആരോപണങ്ങള്‍ ഉയർന്നിരുന്നു. കാവ്യയും ദിലീപും തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാൻ കളിച്ച കളിയാണ് ഈ കേസിന് അടിത്തറയെന്നാണ് മുൻപ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.
കാവ്യ മാധവൻ സ്മാർട്ട് എന്നല്ല പറയേണ്ടത്, ഒരുമാതിരി വക്രബുദ്ധി എന്ന് പറയില്ലേ, വക്രബുദ്ധി. ഇത്രയും വർഷങ്ങളായിട്ട് എല്ലാവർക്കും മനസ്സിലായ ഒരു കാര്യം തന്നെയാണത്. അവർ ഒരു കാര്യം ജീവിതത്തില്‍ ആഗ്രഹിച്ചു, അത് നേടാൻ വേണ്ടി അവർ അങ്ങേയറ്റം എന്തെല്ലാം ചെയ്യണമോ, അതൊക്കെ ചെയ്ത് അവർ അത് നേടി. അതാണ് കാവ്യ മാധവന്റെ സ്മാർട്ട്നെസ്സ് എന്ന് പറയുന്നത്.
ഇതില്‍ എവിടെയാണ് കാവ്യ മാധവൻ പാവമാകുന്നത്, സ്മാർട്ട് അല്ലാത്ത ഒരു കുട്ടിയാകുന്നത്?നമ്മളെല്ലാം കാണുന്നത് എങ്ങനെയാണ്? പുറമേ കാണുമ്ബോള്‍ ഭയങ്കര സൗന്ദര്യമൊക്കെ ഉള്ള ആളുടെ ഉള്ളും അതുപോലെ തന്നെയാണെന്ന്. ഈ റോഡില്‍ കൂടെ നമ്മള്‍ പോകുമ്ബോള്‍ മാമ്ബഴം ഇങ്ങനെ നല്ല മഞ്ഞ നിറത്തില്‍ ഇരിക്കുമ്ബോള്‍ അത് അത് വാങ്ങണം എന്ന് നമുക്ക് ഭയങ്കര വ്യഗ്രത തോന്നും.
വാങ്ങി മുറിച്ച് നോക്കുമ്ബോള്‍ അതിനകത്തൊക്കെ പുഴുക്കുത്തായിരിക്കും. എന്ന് പറയുന്നത് പോലെ കുറെ ആള്‍ക്കാരുണ്ട് അതില്‍ പെട്ടത്. അല്ലെങ്കില്‍ പിന്നെ ഇത് ചെയ്യാൻ ഒരു പെണ്ണ് തന്നെ കൂട്ടുനില്‍ക്കുമോ? അതാണ് ഈ കാവ്യ മാധവൻ എന്ന് പറയുന്ന ഒരാള്‍.
ഇതിനുള്ള ധൈര്യം എന്ന് പറയുന്നത് എനിക്ക് എന്റെ നേട്ടമാണ് ഏറ്റവും വലുതെന്ന ചിന്തയാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാൻ ഏതറ്റം വരെയും പോവുക എന്ന് പറയുന്ന ഒരുപാട് പേരില്ലേ? കുറ്റാന്വേഷണ പരമ്ബരകളില്‍ നോക്കി നോക്കൂ.
ഒരുപാട് സ്ത്രീകളും പുരുഷന്മാരും ഒക്കെ ഇങ്ങനെ താൻ ഉദ്ദേശിച്ച കാര്യം നടപ്പിലാക്കാൻ ഏതറ്റം വരേയും പോയിട്ടുണ്ട്. എന്റെ ലക്ഷ്യത്തില്‍ എത്തണം. ഞാൻ ആഗ്രഹിച്ചത് എനിക്ക് നേടണം എന്ന് ചിന്തിക്കും. അവർക്ക് അറിയാത്തതായിട്ട് ഒന്നുമില്ല.
മഞ്ജുവിൻ്റെ കൂടെ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ തീർച്ചയായിട്ടും ദിലീപ് കാവ്യ മാധവൻറെ കൂടെയായിരിക്കും ജീവിച്ചിട്ടുണ്ടാവുക, കാരണം മഞ്ജുവിനെ മനസ്സിലാക്കാൻ ഇദ്ദേഹത്തിനോ, ഇദ്ദേഹത്തെ മനസ്സിലാക്കാൻ മഞ്ജുവിനോ സാധിച്ചിട്ടുണ്ടാവില്ലായിരിക്കാം.
പക്ഷേ, അതിനും അപ്പുറം ഇവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വളരെയധികം മനസ്സിലാക്കിയ ഭർത്താവും ഭാര്യയും ആയതുകൊണ്ട് തന്നെ പല രീതിയിലും ഇദ്ദേഹം എന്ത് ചെയ്താലും അവർ കണ്ടില്ല എന്ന് വെക്കുകയും, അവർ എന്ത് ചെയ്താലും ഇദ്ദേഹം കണ്ടില്ല എന്ന് വെക്കുകയും, അങ്ങനെ ഒരു അവസ്ഥയിലാണല്ലോ ഈ കേസ് ഇത്രയും മോശമായ അവസ്ഥയിലേക്ക് എത്തുന്നത്.
കേരള ജനതയുടെ മുമ്ബില്‍ രക്ഷപ്പെടുക എന്ന് പറയുന്നത് അവരുടെ രണ്ടുപേരുടെയും ആവശ്യമാണ്. അവർ വിവാഹിതരായപ്പോള്‍ തന്നെ ജനങ്ങളുടെ ഇടയില്‍ ഒരു വല്ലാത്ത ഒരു പ്രതിച്ഛായയാണ് അവർക്ക് വന്നത്. ആ പ്രതിച്ഛായ ഇല്ലാതെ ആക്കണമെങ്കില്‍ അവർ ഈ കളികളൊക്കെ ഒരുമിച്ച് നിന്ന് കളിച്ചല്ലേ പറ്റൂ? എന്നെ സംബന്ധിച്ച് എനിക്കും ഒക്കെ വളരെ ഇഷ്ടപ്പെട്ട ഒരു കുട്ടിയെ തന്നെ ആയിരുന്നു. കാവ്യ, വളരെ ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നു.
ഒരുപാട് സ്നേഹത്തിലൊക്കെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിട്ടും ഒക്കെ ഉണ്ട്. പക്ഷേ, ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഇല്ലാതാക്കിയത്, രണ്ട് സ്ത്രീകളുടെ ജീവിതത്തിലാണ് കളിച്ചത്. ഒരു സ്ത്രീയെ തെരുവിലിട്ട് അപമാനിക്കാനും, ഒരു സ്ത്രീയെ വീട്ടില്‍ നിന്ന് ഇറക്കാനും, ഒരു പെണ്ണ് കാരണമാകുമ്ബോള്‍, പിന്നെ നമ്മള്‍ ആ പെണ്‍കുട്ടിയോട് യാതൊരു സഹതാപവും തോന്നേണ്ട കാര്യമില്ല.
