വിവാഹത്തിന് ഭക്ഷണം തീർന്നതിന്റെ പേരിൽ ഉണ്ടാകുന്ന അടിപിടികൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ആലപ്പുഴയിൽ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികൾ മറന്നു കാണില്ല.
കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ് ബീഹാറിൽ. ബോധ് ഗയയിൽ ഒരു കല്യാണാഘോഷം രസഗുള തീർന്നതിനെ തുടർന്ന് കൂട്ടയടിയിൽ കലാശിച്ചു. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വിവാഹവും മുടങ്ങി.