ലഖ്‌നൗ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ സമവാക്യം തിരുത്തിയെഴുതാന്‍ പദ്ധതികളുമായി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ മുസ്‌ലിം അനുകൂല പ്രതിച്ഛായ മാറ്റിയെഴുതാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ ഏറെ പ്രസിദ്ധമായ പി.ഡി.എ (PDA) മുദ്രാവാക്യത്തിലെ ‘എ’യ്ക്ക് പുതിയ മാനം നല്‍കാനാണ് എസ്.പി ഒരുങ്ങുന്നത്.സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കുകളെയാണ് പി.ഡി.എ എന്ന പേരില്‍ വിളിക്കുന്നത്.

പിന്നാക്ക വിഭാഗങ്ങളെ സൂചിപ്പിക്കുന്ന ‘പിച്ച്ഡ’, ‘ദളിത്’, മുസ്‌ലിം വിഭാഗത്തെ കുറിക്കുന്ന ‘അല്‍പസംഖ്യക്’ എന്നിവരെയാണ് പി.ഡി.എ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഡിംപിള്‍ യാദവ്, പ്രിയ സരോജ്, ഇക്ര ഹസന്‍, കൃഷ്ണ ദേവി തുടങ്ങി പാര്‍ട്ടിയിലെ വനിതാ എം.പിമാരുടെ ചിത്രം അഖിലേഷ് യാദവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഈ ചര്‍ച്ചകള്‍ക്കും തുടക്കമായത്.

Leave a Reply

Your email address will not be published. Required fields are marked *