നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ വിധി വന്നതിന് പിന്നാലെ അതിജീവിതയെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സുഹൃത്തുക്കളായ മൃദുല മുരളിയും ശിൽപ ബാലയും. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഇരുവരും വ്യക്തമാക്കി.
‘‘സത്യങ്ങള്‍ മറനീക്കാനുള്ളപോരാട്ടം ഇനിയും ഏറെ. അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും. അപ്പോള്‍ ആറില്‍ ഒതുങ്ങില്ല എന്നും പൊങ്ങിപ്പാറിയ പൊടിപടലങ്ങള്‍ കണ്ണില്‍ നിന്നും എടുത്തുമാറ്റേണ്ടിവരുമെന്നും മനസിലാകും.
ഒപ്പം നിന്നവര്‍ക്ക് നന്ദി.’’ -മൃദുലാ മുരളി പറഞ്ഞു. അറിയാന്‍ അവകാശമുള്ള കുറേ ചോദ്യങ്ങളുടെ ഉത്തരം ഇനിയും കിട്ടാന്‍ ബാക്കി നില്‍ക്കെ, അവള്‍ ജീവിക്കും. പോരാടും. നിങ്ങള്‍ തരുന്ന സ്‌നേഹത്തിനും.. ആത്മവിശ്വാസത്തിനും ഒരുപാട്.. ഒരുപാട് നന്ദി.’’– ശില്‍പ ബാല കുറിച്ചു.
