പാലക്കാട്: തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലെന്നും ശബരിമല വിഷയമാണെന്നും വടകര എംപി ഷാഫി പറമ്പില്‍. ജനങ്ങള്‍ പരിഗണിക്കുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള.
ഒരു ജനപ്രതിനിധിയായിരുന്നിട്ടും രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തുവെന്നും സമാന പരാതികള്‍ ലഭിച്ചിട്ട് സിപിഐഎം എന്ത് നടപടിയെടുത്തുവെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ഇതുവരെ ഈ വിഷയത്തില്‍ നിന്നും താന്‍ ഒഴിഞ്ഞുമാറിയിട്ടില്ല. പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നുവെന്ന സണ്ണി ജോസഫിന്റെ പരാമര്‍ശത്തിലും ഷാഫി പറമ്പില്‍ മറുപടി പറഞ്ഞു.
ഇതേ കെപിസിസി പ്രസിഡന്റ് ആണ് പരാതി പൊലീസിന് കൈമാറിയതെന്നും രാഹുലിനെതിരെ നടപടിയെടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തില്‍ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണെന്നും മാറ്റം ആഗ്രഹിക്കുന്ന ജനത യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
