മസ്‌കത്ത് ∙ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തില്‍ പ്രതിരോധകാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.
സുല്‍ത്താനേറ്റിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ആദരിച്ച് പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് മസ്‌കത്തിലെ അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ ഔദ്യോഗിക അത്താഴവിരുന്ന് ഒരുക്കി.
നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഉന്നതതല പ്രതിനിധികള്‍, മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍, സുല്‍ത്താനേറ്റിലെ വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തു.ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
മോദിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികും ഇന്ന് (വ്യാഴം) കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവന്‍ മേഖലകളും അവലോകനം ചെയ്യുകയും പരസ്പര താത്പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യും.
ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ഇന്ന് രാവിലെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹവും നോക്കിക്കാണുന്നത്പ്രതീക്ഷയോടെ പ്രവാസി സമൂഹം: കടൽ കടന്നുള്ള കൂട്ടുക്കെട്ട്, കൈകോർത്ത് ഇന്ത്യയും ഒമാനും; മോദിക്ക് ഊഷ്മള വരവേൽപുമായി സുൽത്താനേറ്റ്
