വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി തികച്ച് ന്യൂസിലാൻഡിന്റെ ഡെവോൺ കോൺവെ. 367 പന്തിൽ 31 ഫോറുകൾ അടക്കം 227 റൺസാണ് കോൺവെ നേടിയത്.

ക്യാപ്റ്റൻ കൂടിയായ ലാതം 137 റൺസുമായും രചിൻ രവീന്ദ്ര പുറത്താകാതെ 72 റൺസെടുത്തും തിളങ്ങിയപ്പോൾ ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 575 റൺസിന് ഡിക്ലയർ ചെയ്തു.എന്നാൽ മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസും തിരിച്ചടിച്ചു. രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ വിൻഡീസ് 110 റൺസെടുത്തിട്ടുണ്ട്. 45 റൺസുമായി ജോൺ കാംപെലും 55 റൺസുമായി ബ്രണ്ടൻ കിങ്ങുമാണ് ക്രീസിൽ.

ഈ മത്സരം സമനിലയാകുകയോ ജയിക്കുകയോ ചെയ്താൽ ന്യൂസിലൻഡിന് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം സമനിലയായപ്പോൾ രണ്ടാം മത്സരം കിവികൾ ജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *