പുതിയൊരു ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഏറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ വര്‍ഷവും കടന്ന് പോവുന്നത്. 2025 ഇന്ത്യന്‍ ക്രിക്കറ്റ് ടി – 20 ടീം വിജയങ്ങള്‍ കൊയ്ത മറ്റൊരു വര്‍ഷമാണ്. 2024ല്‍ ലോകകപ്പ് ജയിച്ച ടീം തങ്ങളുടെ പ്രകടനം ഈ വര്‍ഷവും തുടരുകയായിരുന്നു.
അതോടെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഐ.സി.സിയുടെ ടി – 20 ടീം റാങ്കിങ്ങില്‍ തലപ്പത്തിരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വര്‍ഷം 272 റേറ്റിങ് പോയിന്റുമായാണ് മെന്‍ ഇന്‍ ബ്ലൂ ഒന്നാം സ്ഥാനം കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടുന്നത്സൂപ്പര്‍താരം ശ്രേയസ് അയ്യര്‍ എന്ന് കളിക്കളത്തിലേക്ക് തിരിച്ച് വരുമെന്നാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ് രണ്ട് മാസത്തോളം പുറത്തായിരുന്നു താരത്തെ ഉടനെ തന്നെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രേയസിന്റെ കാര്യത്തില്‍ പുതിയ അപ്ഡേഷന്‍ നല്‍കുകയാണ്ഇന്ത്യന്‍ ടീമിലേക്കുള്ള ശ്രേയസിന്റെ തിരിച്ചുവരവ് ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയിലൂടെ ആയേക്കുമെന്നാണ് സൂചന.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജനുവരി 11 മുതല്‍ ആരംഭിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയില്‍ കളത്തിലെത്തുമെന്നും അതിന് മുമ്പ് താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ രണ്ട് മത്സരങ്ങളിലാവും താരം ബാറ്റേന്തുക.
ജനുവരി മൂന്നിനും ആറിനും നടക്കുന്ന മത്സരങ്ങളില്‍ മുംബൈക്കായി ഇറങ്ങിയേക്കും എന്നും റിപ്പോര്‍ട്ടിലുണ്ട്.ഒക്ടോബര്‍ മാസം നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കിടെയാണ് ശ്രേയസിന് പരിക്കേറ്റത്.ഇടത് വാരിയെല്ലിനായിരുന്നു താരത്തിന്റെ പരിക്ക്. പരമ്പരയിലെ അവസാന ഏകദിനത്തിടെയായിരുന്നു സംഭവം.
ഒക്ടോബര്‍ 25ന് നടന്ന മത്സരത്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിടെയായിരുന്നു അയ്യര്‍ക്ക് പരിക്ക് പറ്റിയത്.പിന്നാലെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ശ്രേയസിനെ സിഡിനിയിലെ ആശുപത്രിയിലെ ഐ.സി.യുവിയില്‍ പ്രവേശിപ്പിക്കുകയും താരം ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു.
ഇത് കാരണം താരത്തിന് കുറച്ച് കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് ആഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയും ആഭ്യന്തര ടി – 20 ടൂര്‍ണമെന്റായ മുഷ്താഖ് അലി ട്രോഫിയും നഷ്ടമായിരുന്നു.
സി.ഒ.ഇയില്‍ ശ്രേയസ് അയ്യര്‍ ഡിസംബര്‍ 30 വരെ തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. പിന്നാലെ, വിജയ് ഹസാരെയില്‍ കളിക്കാന്‍ മുംബൈ ടീമിന്റെ ഭാഗമാകും. നിലവില്‍ ജയ്പ്പൂരുള്ള ടീമിനൊപ്പം താരം ജനുവരി രണ്ടിനാവും ചേരുക.
ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചതിന് ശേഷം ന്യൂസിലാന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്യാമ്പിലെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജനുവരി 11 മുതല്‍ 18 വരെയാണ് ഏകദിന പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
